പത്തനംതിട്ട: ശബരിമലയിലെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സന്നിധാനത്തേയ്‌ക്ക് പോകാൻ അനുമതി നൽകാത്തതിനെതിരെ മധ്യമ പ്രവർത്തകയുടെ പ്രതിഷേധം. ഹൈദരാബാദിൽ നിന്നുള്ള ടി.വി 9 ചാനലിന്റെ വനിതാ മാധ്യമ പ്രവർത്തക ദീപ്‌തി വാജ്പേയിയാണ് പ്ലക്കാർഡുമായി നിലയ്‌ക്കൽ പൊലീസ് കണ്‍ട്രോൾ റൂമിന് മുമ്പിൽ പ്രതിഷേധിച്ചത്.

“വനിത മാധ്യമപ്രവർത്തകർക്ക് ഇടമില്ലാത്ത രാജ്യമോ? നമ്മൾ നീങ്ങുന്നത് താലിബാൻ നിയമവാഴ്ചയിലേക്കോ? ” എന്നെഴുതിയ പ്ലക്കാർഡും ഉയർത്തിയായിരുന്നു ദീപ്തിയുടെ പ്രതിഷേധം.

ജനുവരി രണ്ടിനാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായ ദീപ്തി പമ്പയിൽ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിലയ്ക്കലിലും പമ്പയിലും റിപ്പോർട്ടിങ് നടത്തിവരുകയായിരുന്നു ഇവർ. എന്നാൽ, സന്നിധാനത്തെത്തി റിപ്പോർട്ടിംങ് നടത്താൻ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്‌തിയുടെ ആരോപിക്കുന്നത്.

നേരത്തെ താൻ സന്നിധാനത്തേക്ക് പോകില്ലെന്നായിരുന്നു ദീപ്തി അറിയിച്ചിരുന്നത്. തെലങ്കാനയിൽ നിന്നെത്തിയ അയ്യപ്പഭക്തരുടെ പ്രതികരണം എടുത്ത് വാർത്ത തയ്യാറാക്കാനാണ് താൻ പമ്പയിലെത്തിയതെന്നായിരുന്നു ദീപ്‌തി നേരത്തെ വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook