കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട വാർത്തകൾ മാന്യതയുടെയും മര്യാദയുടെയും അതിർത്തികളിൽ നിന്നുകൊണ്ട് വേണം അറിയിക്കാനെന്ന് മാധ്യമങ്ങളോട് വുമൺ ഇൻ സിനിമ കളക്ടീവ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയതായ വാർത്തകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് വുമൺ ഇൻ സിനിമ കളക്ടീവിന്റെ പ്രതികരണം.

ഫെയ്സ്ബുക്കിലെ തങ്ങളുടെ പേജിലാണ് വനിത സിനിമ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. “ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാർത്ത കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കിൽ അത്തരം റിപ്പോർട്ടുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരേ ഞങ്ങൾക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും.” എന്നാണ് വനിത സിനിമ പ്രവർത്തകർ ഫെയ്സ്ബുക്കിലെ പേജിൽ കുറിച്ചിരിക്കുന്നത്.

പോസ്റ്റ് വിശദമായി വായിക്കാൻ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ