കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയ പിസി ജോര്‍ജ് എംഎല്‍എയെ വിമര്‍ശിച്ച് സിനിമയിലെ വനിതാ കൂട്ടായ്മ രംത്തത്. സാമൂഹ്യഹോധമോ രാഷ്ട്രീയ ബോധമോ ഉളള ഒരാള്‍ പറയുന്ന കാര്യമല്ല പിസി ജോര്‍ജ് പറഞ്ഞതെന്ന് വിമണ്‍ കളക്ടീവ് വ്യക്തമാക്കി.

ഒരു നിയമസഭാ സാമാജികനിൽ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണെന്നും വനിതാ കൂട്ടായ്മ കൂട്ടിച്ചേര്‍ത്തു.

“ആക്രമണങ്ങൾക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവർത്തകയോടൊപ്പം നില്ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസിൽ പ്രതിഭാഗത്തോടൊപ്പം ചേർന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ശ്രീ. പിസി ജോർജെന്ന് ഞങ്ങൾ സംശയിക്കുന്നു. സ്ത്രീത്വത്തെ തന്നെ അപകീർ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങൾ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ എംഎല്‍എയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് നിയമസഭാ സ്പീക്കറോട് അഭ്യർത്ഥിക്കുന്നതായും വിമെൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ അറിയിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
താൻ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തില ccേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാൻ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവർത്തകയെ കേരളം മുഴുവൻ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവൻ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൂഞ്ഞാർ MLA ശ്രീ. PC ജോർജിന്റെ നിർഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തിൽ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാൾ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോർജ്ജ് തന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു കണ്ടത്. ഒരു നിയമസഭാ സാമാജികനിൽ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതിൽ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങൾക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവർത്തകയോടൊപ്പം നില്ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസിൽ പ്രതിഭാഗത്തോടൊപ്പം ചേർന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ശ്രീ. PC ജോർജെന്ന് ഞങ്ങൾ സംശയിക്കുന്നു. സ്ത്രീത്വത്തെ തന്നെ അപകീർ ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങൾ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികൻ എന്ന നിലയിൽ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ MLA ക്കെതിരേ നടപടി എടുക്കണമെന്ന് വിമെൻ ഇൻ സിനിമാ കളക്ടീവ് പ്രവർത്തകർ നിയമസഭാ സ്പീക്കറോട് അഭ്യർത്ഥിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.