Latest News

‘അവള്‍ക്കൊപ്പം’; നിലപാടാവര്‍ത്തിച്ച് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

“ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!”

Parvathy, പാര്‍വ്വതി, Manju Warrier, മഞ്ജു വാര്യര്‍, Nayanthara, നയന്‍താര, Mammootty, മമ്മൂട്ടി Mohanlal, മോഹൻലാൽ, iemalayalam, ഐഇ മലയാളംwomen in collective, actress attack

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം നടന്‍ ദിലീപ് പുറത്തിറങ്ങിയതിനു പിന്നാലെ, തങ്ങള്‍ അവള്‍ക്കൊപ്പം തന്നെ എന്നാവര്‍ത്തിച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്.

തങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂർവാധികം ശക്തിപ്പെടുത്തുന്നു എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതോടൊപ്പം, ആ പെണ്‍കുട്ടിക്ക് മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ എന്നും കൂട്ടായ്മ ഓർമപ്പെടുത്തി. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന ഫെയ്ബുക്ക് പേജിലൂടെയാണ് നിലപാട് ആവര്‍ത്തിച്ച് ഇവര്‍ മുന്നോട്ടു വന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!
അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women in cinema collective facebook postf

Next Story
യൂബർ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്ന് ഹൈക്കോടതി; മ​ര​ട് എ​സ്ഐ​ക്ക് വിമർശനംഊബർ, Uber, ഓൺലൈൻ ടാക്സി, Online Taxi, യാത്രക്കാർ, passengers
The moderation of comments is automated and not cleared manually by malayalam.indianexpress.com