കൊടുവളളി (കോഴിക്കോട്): വീട്ടമ്മയെ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചശേഷം ബലാൽസംഗം ചെയ്തതായി പരാതി. അയൽവാസി ഉൾപ്പെടെ 6 പേർ ചേർന്ന് കൂട്ട ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് 35 കാരിയായ വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ജനുവരി 30 നായിരുന്നു സംഭവം. പ്രതികൾ ഒരു ദിവസം മുഴുവൻ തന്നെ പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയിലുണ്ട്. സംഭവത്തിനുശേഷം മാനസികമായി തകർന്ന യുവതി പിന്നീട് ബലാൽസംഗത്തിനിരയായ വിരം ഭർത്താവിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

യുവതിയെ പീഡിപ്പിച്ചവരെല്ലാം സമീപവാസികളാണെന്നാണ് വിവരം. ഇവരാരും തന്നെ ഇപ്പോൾ സ്ഥലത്തില്ലെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ