കോട്ടയം: ശബരിമല ക്ഷേത്ര ദർശനത്തിനായി നിന്നും 43 കാരിയായ സ്ത്രീ കോട്ടയത്തെത്തി. ആന്ധ്ര സ്വദേശിനിയായ സ്ത്രീ 22 അംഗ സംഘത്തോടൊപ്പമാണ് എത്തിയത്. കോട്ടയത്തെത്തിയ ഇവരെ പൊലീസ് അകമ്പടിയിൽ നിലയ്ക്കലിലേക്ക് അയച്ചു.
വിജയലക്ഷമി എന്നാണ് ഇവരുടെ പേര്. ഇരുമുടി കെട്ടുമായി ശബരിമലയിൽ ദർശനം നടത്തുന്നതിനായാണ് ഇവർ എത്തിയിരിക്കുന്നത്. നേരത്തെ ശബരിമല ദർശനത്തിനെത്തിയ അമ്പത് വയസിൽ താഴെയുള്ള സ്ത്രീകൾ എത്തിയപ്പോൾ പ്രതിഷേധക്കാർ തടഞ്ഞിരുന്നു.
അതേസമയം നിലയ്ക്കലിൽ നിന്ന് ശബരിമല വരെ ഇവരുടെ സഞ്ചാരത്തിന് പൊലീസ് അനുമതി നൽകുമോയെന്നത് വ്യക്തമല്ല. ദർശനത്തിനെത്തുന്ന യുവതികളെ സാഹചര്യങ്ങളെ കുറിച്ച് പറഞ്ഞ് തിരിച്ചയക്കുകയാണ് പൊലീസ് ചെയ്തത്.
ദർശനത്തിനെത്തിയ ട്രാൻസ്ജെന്ററുകളെയും പൊലീസ് മടക്കി അയച്ചിരുന്നു. പിന്നീട് പന്തളം രാജ കുടുംബവും ശബരിമല ക്ഷേത്ര തന്ത്രിയുമാണ് ട്രാൻസ്ജെന്ററുകൾക്ക് ക്ഷേത്രപ്രവേശനം നടത്താമെന്ന് നിലപാടെടുത്തത്. അതേസമയം 43 കാരിയായ സ്ത്രീ വരുമ്പോൾ ഇവരുടെ നിലപാട് എന്തായിരിക്കുമെന്നും വ്യക്തമല്ല. ഇന്ന് നിലയ്ക്കലിൽ എത്തിയാലും നാളെ പുലർച്ചെ മാത്രമേ അവർക്ക് ശബരിമലയിൽ ദർശനം നടത്താനാവൂ.