തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് വിചാരണത്തടവുകാരായ രണ്ടുപേര്‍ ജയില്‍ ചാടിയ സംഭവത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ഇന്നലെ വൈകീട്ട് 4.30 ഓടയാണ് രണ്ട് വനിതാ തടവുകാര്‍ ജയില്‍ ചാടിയത്. ഇതുവരെ ഇവരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Read Also: ‘ബീഫ് ഉണ്ടോ സൂക്ഷിക്കുക!’; വാഹനങ്ങള്‍ പരിശോധിക്കാന്‍ പൊലീസിന് അനുമതി
സംസ്ഥാനത്ത് ആദ്യമായാണ് വനിതാ തടവുകാര്‍ ജയില്‍ ചാടുന്നത്. ഏറെ നാളത്തെ പ്രയത്‌നത്തിനൊടുവിലാണ് ജയില്‍ ചാട്ടമെന്നാണ് റിപ്പോര്‍ട്ട്. ആഴ്ചകളായി രണ്ട് പേരും ജയില്‍ ചാട്ടത്തിനായി പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി സഹ തടവുകാരി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ജയില്‍ ചാടി റോഡിലൂടെ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വനിതകൾ മുരിങ്ങ മരത്തിൽ കയറി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവന്നത്. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയിൽ ഡിഐജി സന്തോഷ് അന്വേഷിക്കും. സുരക്ഷാ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
Read Also: ധോണി ഫാന്‍സിന് അറിയുമോ സച്ചിന്‍ ലോകകപ്പില്‍ ‘ഇഴഞ്ഞുനേടിയ’ റണ്‍സ്?
മോഷണക്കേസ് പ്രതികളായ വർക്കല തച്ചോട് അച്യുതൻമുക്ക് സജി വിലാസത്തിൽ സന്ധ്യ, പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തൻ വീട്ടിൽ ശിൽപ എന്നിവരാണു ജയിൽ ചാടിയത്. വൈകിട്ട് അന്തേവാസികളെ തിരികെ സെല്ലിലേക്കു പ്രവേശിപ്പിക്കുമ്പോഴാണു രണ്ടു പേരെ കാണാനില്ലെന്നു മനസിലായത്. തുടർന്നു ജയിൽ ഡിജിപി ഋഷിരാജ് സിങ്, ഡിഐജി സന്തോഷ് കുമാർ തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധനകൾക്കു നേതൃത്വം നൽകി.