മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനം: നിലപാട് വ്യക്തമാക്കി മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

ശബരിമല യുവതീ പ്രവേശന വിഷയത്തോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും ഏഴംഗ വിശാല ബഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കമാല്‍ ഫറൂഖി

Women's entry in mosque, സ്ത്രീകളുടെ പള്ളി പ്രവേശനം, All India Muslim Personal Law Board,  AIMPLB, ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്, Supreme Court, സുപ്രീം കോടതി, Latest news, ലേറ്റസ്റ്റ് ന്യൂസ്, Malayalam news, മലയാളം വാർത്തകൾ, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനത്തോട് യോജിപ്പെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സൗകര്യകുറവുള്ള ചില പള്ളികളില്‍ മാത്രമാണ് ഇപ്പോള്‍ സ്ത്രീപ്രവേശനത്തിനു തടസമുള്ളതെന്നും സുപ്രീം കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് അംഗം കമാല്‍ ഫറൂഖി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിഷയത്തോടൊപ്പം മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശനവും ഏഴംഗ വിശാല ബഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കമാല്‍ ഫറൂഖി പറഞ്ഞു.

ഒരു മതേതര രാജ്യത്ത് മതപരമായ കാര്യങ്ങളില്‍ ചില പൊതുധാരണകളും നിയമങ്ങളും ആവശ്യമാണ്. മുസ്ലീം പള്ളിയിലെ സ്ത്രീ പ്രവേശനത്തെ ജമാ അത്ത് വിലക്കുന്നു എന്നത് തെറ്റിദ്ധാരണയാണ്. എല്ലാ പള്ളികളിലും സ്ത്രീകള്‍ക്കായി സൗകര്യങ്ങളോ സുരക്ഷയോ ഇല്ല. എല്ലാ പള്ളികളിലും അത് ഉറപ്പാക്കാന്‍ കൂടുതല്‍ സമയം വേണം. കേരളത്തിലെ പല പള്ളികളിലും മുസ്ലീം സ്ത്രീകള്‍ പ്രവേശിക്കുന്നുണ്ടെന്നും കമാല്‍ ഫറൂഖി പറഞ്ഞു.

Read Also: ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം; വിധിയില്‍ വ്യക്തത കുറുവുണ്ടെന്ന് ദേവസ്വം മന്ത്രി

ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധിക്കെതിരെ വന്ന പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോഴാണ് മുസ്ലീം, പാഴ്‌സി ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശന വിഷയത്തെ കുറിച്ച് ചീഫ് ജസ്റ്റിസ് പരാമർശിച്ചത്. ഇത്തരം വിഷയങ്ങൾ വിശാല ബഞ്ച് രൂപീകരിച്ച് കൂടുതൽ പരിഗണിക്കമെന്നായിരുന്നു ചീഫ് ജസ്റ്റിസ് നിലപാടെടുത്തത്. എന്നാൽ, ശബരിമല വിഷയവും മറ്റ് ആരാധനാലയങ്ങളിലെ വിഷയവും തമ്മിൽ കൂട്ടിക്കു‌ഴ‌യ്‌ക്കേണ്ട എന്ന നിലപാടായിരുന്നു ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസുമാരായ ആർ.എഫ്.നരിമാനും ഡി.വെെ.ചന്ദ്രചൂഡിനും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women entry to muslim mosque kerala supreme court

Next Story
ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം; വിധിയില്‍ വ്യക്തത കുറുവുണ്ടെന്ന് ദേവസ്വം മന്ത്രിsabarimala, woman entry, manithi, tamil nadu, protest, ie malayalam, ശബരിമല, സ്ത്രീപ്രവേശനം, തമിഴ്നാട്, മനിതി, പ്രതിഷേധം, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com