നാമജപ ഘോഷയാത്ര നടത്തിയ സ്ത്രീകള്‍ തന്നെ ഇനി ശബരിമല ദര്‍ശനത്തിനെത്തും: സണ്ണി എം കപിക്കാട്

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സ്വാഭാവിക പ്രക്രിയയായി മാറി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Sunny M Kappikadu, സണ്ണി എം കപിക്കാട്, Sabarimala News , Sabarimala Opening, Sabarimala Opening News, Sabatimala Women Entry, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം, ദളിത് മഹിളാ ഫെഡറേഷൻ, മഞ്ജു

തിരുവനന്തപുരം: നാമജപ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കിയ സ്ത്രീകള്‍ തന്നെ ഇനി ശബരിമലയിലെത്തുമെന്ന് സണ്ണി എം കപിക്കാട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സ്വാഭാവിക പ്രക്രിയയായി മാറി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദളിത് അവകാശ പ്രവര്‍ത്തകയായ മഞ്ജു ശബരിമല ദര്‍ശനം നടത്തിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിന്ദുവും കനക ദുര്‍ഗ്ഗയും ദര്‍ശനം നടത്തിയതോടെ തന്നെ വിധി നടപ്പിലായി കഴിഞ്ഞു. ആക്ടിവിസ്റ്റുകളാണ് വരുന്നതെന്ന ആരോപണം അതോടെ അവസാനിച്ചു. ഇനി വരുന്നവര്‍ അയ്യപ്പ ഭക്തരായിരിക്കും. യുവതികള്‍ കേറുന്നതിനെതിരെ ശബരിമലയില്‍ പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമലയില്‍ ചൊവ്വാഴ്ച സന്ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കൊല്ലം സ്വദേശിനി മഞ്ജുവിന്റെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സ്വദേശിനിയായ മഞ്ജുവിന്റെ വീടിന് ചാത്തന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുളള പൊലീസ് സംഘമാണ് സുരക്ഷയൊരുക്കുന്നത്.

ഇന്നലെ രാവിലെയാണ് മഞ്ജു ശബരിമല സന്ദര്‍ശിച്ചത്. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിയിലൂടെ ശബരിമലയിലെത്തിയെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. കാഴ്ചയില്‍ വൃദ്ധയെന്ന് തോന്നിപ്പിക്കും വിധം മുടിയില്‍ മാറ്റങ്ങള്‍ വരുത്തിയാണ് മഞ്ജു ശബരിമലയിലേക്ക് പുറപ്പെട്ടതെന്നാണ് ആരോപണം.

അതേസമയം ആരുടെയും പ്രതിഷേധം വഴിയില്‍ ഉണ്ടായില്ലെന്ന് മഞ്ജു പറഞ്ഞു. പൊലീസിന്റെ പിന്തുണ ലഭിച്ചില്ലെന്ന് പറഞ്ഞ മഞ്ജു ഇനിയും മല ചവിട്ടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പും മഞ്ജു മല കയറാന്‍ എത്തിയിരുന്നു. എന്നാല്‍ ആചാര സംരക്ഷകര്‍ ശബരിമല സന്നിധാനത്ത് നിലയുറപ്പിച്ച ഘട്ടമായിരുന്നു ഇത്. കുഴപ്പമുണ്ടാകുമെന്നും മടങ്ങിപ്പോകണം എന്നും പൊലീസ് ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ തിരികെ പോയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women entry in sabarimala is becoming normal says sunny m kappikadu

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com