Latest News

പതിനെട്ടാം പടി ചവിട്ടാതെ ‘പതിനെട്ടാമത്തെ അടവ്’: ചരിത്രദര്‍ശനം നടത്തിയത് സ്റ്റാഫ് ഗേറ്റ് വഴി

പൊലീസ് സുരക്ഷയോടെ മല കയറിയ ബിന്ദുവും കനകദുർഗയും ദേവസ്വം ബോർഡ് ജീവനക്കാരുടെ സ്‌റ്റാഫ് ഗേറ്റ് വഴി സോപാനത്തെത്തി ദർശനം നടത്തി

two women entering sabarimala video, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം, ശബരിമല സ്ത്രീകള്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ,ശബരിമല സുപ്രീം കോടതി വിധി, ശബരിമല വീഡിയോ, sabarimala temple, women enter sabarimala, sabriamala supreme court verdict, sabarimala women entry, sabarimala women enter temple, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

സന്നിധാനം: യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതില്‍ പ്രതികരിക്കാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തന്ത്രിയും. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുർഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദർശനനം നടത്തിയത്. 45 വയസിൽ താഴെ പ്രായമുള്ളവരാണിവർ. പതിനെട്ടാംപടി ചവിട്ടാതെ ദേവസ്വം ബോർഡ് ജീവനക്കാരുടെ ഗേറ്റ് വഴിയാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്.

പുലര്‍ച്ചെയാണ് ദർശനം നടത്താൻ സംരക്ഷണം തേടി യുവതികൾ പൊലീസിനെ സമീപിച്ചത്. തുടർന്ന് മഫ്തിയിലുളള പൊലീസ് സംഘത്തിനൊപ്പം യുവതികൾ ദർശനം നടത്തി. ഇരുമുടി കെട്ടുണ്ടായിട്ടും പതിനെട്ടാംപടി ചവിട്ടാതെ സ്‌റ്റാഫ് ഗേറ്റ് വഴിയാണ് പൊലീസ് യുവതികളെ ദർശനത്തിനെത്തിച്ചത്. എന്നാല്‍ പൊലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല.

 

യുവതികൾ ശബരിമല ദർശനം നടത്തുന്ന ദൃശ്യങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. പതിനെട്ടാം പടി കയറാതെ വടക്കേനടയിലൂടെയാണ് ഇരുവരും ദര്‍ശനത്തിന് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചയോടെ മുഖം മറച്ചാണ് ഇരുവരും ദര്‍ശനത്തിന് എത്തിയത്. ഭക്തര്‍ കുറവുളള സമയമായതിനാല്‍ ഇരുവര്‍ക്കും എതിരെ പ്രതിഷേധങ്ങളും ഉണ്ടായില്ല.

Read More: പുലര്‍ച്ചെ പൊലീസിനെ കണ്ട് സുരക്ഷ തേടി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദു

നേരത്തെ ഡിസംബര്‍ 24ന് ദര്‍ശനത്തിന് എത്തിയ ഇരുവരും പ്രതിഷേധങ്ങളെ തുടര്‍ന്ന് തിരികെ പോയിരുന്നു. രക്തം വീഴ്ത്തി ശബരിമലയെ അശുദ്ധമാക്കാൻ ശ്രമിക്കുന്നവരെയാണോ നിങ്ങൾ ഭക്തരെന്ന് വിളിക്കുന്നതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പ്രതിഷേധക്കാരോട് ചോദിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് ഇവരെ പമ്പയില്‍ നിന്നും പൊലീസ് തിരികെ കൊണ്ടുപോയത്.

Read More: ചരിത്രം കുറിച്ച് യുവതികള്‍: ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women entered sabarimala through vip lounge

Next Story
പുലര്‍ച്ചെ പൊലീസിനെ കണ്ട് സുരക്ഷ തേടി: ശബരിമല ദര്‍ശനം നടത്തിയ ബിന്ദുtwo women entering sabarimala video, ശബരിമല, ശബരിമല സ്ത്രീ പ്രവേശനം, ശബരിമല സ്ത്രീകള്‍, ബിന്ദു അമ്മിണി, കനകദുര്‍ഗ,ശബരിമല സുപ്രീം കോടതി വിധി, ശബരിമല വീഡിയോ, sabarimala temple, women enter sabarimala, sabriamala supreme court verdict, sabarimala women entry, sabarimala women enter temple, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com