തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ ഇനി മുതൽ സ്ത്രീകളെയും നിയമിക്കും. പിഎസ്‌സിയുടെയും ഹൈക്കോടതിയുടെയും നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ നിയമനം ആവശ്യപ്പെട്ട് 7 സ്ത്രീകൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെ മറ്റൊരു സ്ത്രീയും കൂടി സമീപിച്ചു. ഇവരുടെ ഹർജി പരിഗണിക്കവേയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ ജോലിക്ക് തരംതിരിവ് പാടില്ലെന്നും സ്ത്രീകൾക്കും നിയമനം നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടത്. പിഎസ്‌സിയും ഈ അഭിപ്രായം മുന്നോട്ടുവച്ചിരുന്നു.

ഇതു രണ്ടും പരിഗണിച്ചാണ് സ്ത്രീകൾക്ക് നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻതന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.