Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

ദേഹമാസകലം വ്രണം ബാധിച്ചു യുവതി മരിച്ചു; ഭർത്താവ് ചികിത്സ നൽകാതെ മന്ത്രവാദം നടത്തിയത് കാരണമെന്ന് ബന്ധുക്കൾ

ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് വളയം പൊലീസ് കേസെടുത്തിട്ടുണ്ട്

കോഴിക്കോട്: നാദാപുരത്ത് ദേഹമാസകലം വ്രണം ബാധിച്ചു യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതി. രോഗം മൂർച്ഛിച്ചിട്ടും ആശുപത്രിയിൽ എത്തിക്കാതെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് ഭർത്താവ് മന്ത്രവാദം നടത്തിയതാണ് മരണകാരണമെന്നാണ് ആരോപണം.

കല്ലാച്ചി ചട്ടീന്റവിട ജമാലിന്റെ ഭാര്യ നൂർജഹാൻ (43) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ആലുവയിലെ മതകേന്ദ്രത്തിലായിരുന്നു മരണം. രോഗം മൂർച്ഛിച്ചതിനാൽ ആറിന് വൈകുന്നേരം ഭാര്യയുമായി ആലുവയിൽ എത്തിയ ജമാൽ പിറ്റേ ദിവസം പുലർച്ചെ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നുവെന്നാണ് വിവരം. വടകര ജില്ലാ ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികൾ പൊലീസ് ഇന്ന് നടത്തും. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് വളയം പൊലീസ് കേസെടുത്തിട്ടുണ്ട്.

ദേഹത്തു വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് ജമാൽ നേരത്തെ നൂർജഹാനെ മന്ത്രവാദ ചികിത്സയ്ക്കു വിധേയമാക്കിയിരുന്നു. അന്നു ഇതറിഞ്ഞ ബന്ധുക്കൾ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി ചികിത്സ നൽകി. തുടർന്നു രോഗം ഭേദമായെങ്കിലും തുടർചികിത്സ നൽകാതെ ഭർത്താവ് മന്ത്രവാദ ചികിത്സ തുടരുകയായിരുന്നുവെന്നാണ് പരാതി.

ഇന്നലെ ആലുവയിൽ നിന്നും കല്ലാച്ചിയിലേക്ക് കൊണ്ടുവന്ന മൃതദേഹം പൊലീസ് ഇടപെട്ട് വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം.

Also Read: മുല്ലപ്പെരിയാറിലെ ഒമ്പത് ഷട്ടറുകൾ തുറന്നു; അടിയന്തര ഇടപെടൽ തേടി കേരളം ഇന്ന് സുപ്രീംകോടതിയിൽ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Women dies due to witchcraft treatment relatives complaint against husband

The moderation of comments is automated and not cleared manually by malayalam.indianexpress.com