scorecardresearch

'ദയവ് ചെയ്ത് ഞങ്ങളുടെ വിവരം പുറത്തുവിടരുത്, ജീവന് ഭീഷണി ഉണ്ടാക്കരുത്'; യുവതികളെ കുറിച്ച് വന്‍ കവറേജ് നല്‍കി മാധ്യമങ്ങള്‍

വിവരം പുറത്തറിയാതിരിക്കാനാണ് ഇരുവരും പൊലീസിനോട് പോലും സുരക്ഷ ആവശ്യപ്പെടാതിരുന്നത്

വിവരം പുറത്തറിയാതിരിക്കാനാണ് ഇരുവരും പൊലീസിനോട് പോലും സുരക്ഷ ആവശ്യപ്പെടാതിരുന്നത്

author-image
WebDesk
New Update
'ദയവ് ചെയ്ത് ഞങ്ങളുടെ വിവരം പുറത്തുവിടരുത്, ജീവന് ഭീഷണി ഉണ്ടാക്കരുത്'; യുവതികളെ കുറിച്ച് വന്‍ കവറേജ് നല്‍കി മാധ്യമങ്ങള്‍

പമ്പ: മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ശബരിമലയില്‍ ദര്‍ശനത്തിനെ എത്തിയ കനകദുര്‍ഗയും ബിന്ദു അമ്മിണിയും മാധ്യമങ്ങള്‍ തങ്ങളെ കയറാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. വിവരം പുറത്തറിയാതിരിക്കാനാണ് ഇരുവരും പൊലീസിനോട് പോലും സുരക്ഷ ആവശ്യപ്പെടാതിരുന്നത്.

Advertisment

എന്നാല്‍ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്പി വന്നപ്പോഴാണ് ഇവര്‍ മല കയറുന്നത് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ തയ്യാറായി. ഇതിന് പിന്നാലെ മാധ്യമപ്പടയും യുവതികളുടെ ക്ഷേത്ര ദര്‍ശനത്തിന് വന്‍ കവറേജ് നൽകാൻ തുടങ്ങി. ഇതിന് പിന്നാലെ പ്രതിഷേധക്കാര്‍ സംഘടിക്കുകയായിരുന്നു. മാധ്യമങ്ങളോട് യുവതികള്‍ തങ്ങളെ വെറുതെ വിടണമെന്ന് അപേക്ഷിക്കുന്നുണ്ടായിരുന്നു.

'മാധ്യമങ്ങൾ ദയവു ചെയ്തു ഞങ്ങളെ കയറാൻ വിടുക. ദയവ് ചെയ്ത് ഞങ്ങളുടെ ജീവന് ഭീഷണി വിളിച്ചു വരുത്താതിരിക്കൂ, നിങ്ങൾ ഞങ്ങളുടെ വിവരങ്ങൾ പുറത്തു വിടാതെയിരിക്കൂ, കൂടുതൽ പേരെ അറിയിച്ച് ഇത് ആളിക്കത്തിക്കരുത്,' യുവതികള്‍ ആവശ്യപ്പെട്ടു. അവകാശങ്ങളെ ആക്ടിവിസമെന്നും മാവോയിസമെന്നും മുദ്രകുത്തി പറഞ്ഞയക്കുകയാണ് ഇവിടെ ചെയ്യുന്നതെന്ന് യുവതികള്‍ പറഞ്ഞു. നാമജപക്കാരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാധ്യമങ്ങളും ഇതിന് കൂട്ടു നില്‍ക്കുന്നുണ്ടെന്ന് യുവതികള്‍ പ്രതികരിച്ചു.

ശബരിമലയില്‍ എത്തിയത് മലപ്പുറം, കോഴിക്കോട് സ്വദേശിനികളാണെന്ന് അറിഞ്ഞതോടെ ഇരുവരുടേയും വീടുകളിലേക്ക് ബിജെപി പ്രവര്‍ത്തകരെത്തി. കൊയിലാണ്ടിയിലേയും പെരിന്തല്‍മണ്ണയിലേയും ഇരുവരുടേയും വീടിന് മുമ്പില്‍ ബിജെപി നാമജപ പ്രതിഷേധം ആരംഭിച്ചു. ദൗര്‍ഭാഗ്യകരമായ കാര്യമാണ് ഇതെന്നും അക്രമണം നടന്നാലും തിരികെ പോകില്ലെന്നും ബിന്ദുവും കനകദുര്‍ഗയും പ്രതികരിച്ചു. പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ പിന്മാറുമോ എന്ന ചോദ്യത്തിന് 'നിയമപ്രകാരം വന്ന ഞങ്ങളാണോ പിന്മാറേണ്ടത്, അതോ നിയമം ലംഘിക്കുന്ന അവരോ' എന്നാണ് ബിന്ദു മാധ്യമങ്ങളോട് ചോദിച്ചത്.

Advertisment
Sabarimala Womens Rights Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: