കൊല്ലം: നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ച് കൊല്ലത്ത് യുവതിയുടെ മൃതദേഹം ചാക്കിനുള്ളില്‍. പരവൂര്‍ തെക്കുംഭാഗം കടലോരത്താണ് സംഭവം. ആദ്യം കരുതിയത് രാത്രി ആരോ കോഴി വേസ്റ്റ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതാണെന്നായിരുന്നു. ദുര്‍ഗന്ധം സഹിക്കാനാവാതെ വന്നതോടെ സംശയം തോന്നിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് പരിശോധിച്ചപ്പോഴാണ് ചാക്കിനുള്ളില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പരവൂര്‍ പുത്തന്‍പള്ളിക്ക് സമീപത്താണ് ആറ് മാസത്തോളം പഴക്കമുള്ള മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പൊലീസ് പരിശോധനയില്‍ സ്ത്രീയുടെ മൃതദേഹമാണെന്ന് സൂചന ലഭിച്ചു. മൃതദേഹത്തിന്റെ പകുതിയോളം അഴുകിയ നിലയിലാണ്

കഴിഞ്ഞദിവസം മൂന്ന് പേര്‍ ഇവിടെ കാറിലെത്തി ചാക്ക് കെട്ട് ഉപേക്ഷിക്കുന്നതായി കണ്ടെന്ന് ചിലര്‍ പറയുന്നുണ്ട്. അതേസമയം, പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹമാണിത് എന്ന സൂചനയുണ്ട്. കൊല്ലം കമ്മീഷണറടക്കം സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പരവൂര്‍ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.