scorecardresearch
Latest News

അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒറ്റയ്ക്ക് പിന്തുടർന്ന് ബസിനെ തടഞ്ഞ് യുവതി

ഇന്നു രാവിലെ രാവിലെ സാന്ദ്ര സ്കൂട്ടറുമായി പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് തൊട്ടടുത്തുകൂടി കടന്നു പോവുകയായിരുന്നു. തലനാരിഴയ്ക്കാണ് സാന്ദ്ര അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്

അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒറ്റയ്ക്ക് പിന്തുടർന്ന് ബസിനെ തടഞ്ഞ് യുവതി

പാലക്കാട്: അമിത വേഗത്തിലെത്തിയ ബസിനെ ഒറ്റയ്ക്ക് പിന്തുടർന്ന് തടഞ്ഞ യുവതിക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ഇന്ന് രാവിലെയാണ് കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസിനെ സ്കൂട്ടർ യാത്രക്കാരിയായ പെരുമണ്ണൂർ സ്വദേശി സാന്ദ്ര പിന്തുടർന്ന് തടഞ്ഞിട്ടത്.

ഇന്നു രാവിലെ രാവിലെ സാന്ദ്ര സ്കൂട്ടറുമായി പോകുമ്പോൾ പുറകിൽ നിന്ന് വന്ന ബസ് തൊട്ടടുത്തുകൂടി കടന്നു പോവുകയായിരുന്നു. തലനാരിഴയ്ക്കാണ് സാന്ദ്ര അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടത്. എതിരെ വന്ന ലോറി കടന്നുപോകുന്നതിനിടെയായിരുന്നു ഡ്രൈവറുടെ അക്രമം. പെട്ടെന്ന് തന്നെ സാന്ദ്ര വഴിയരികിലേക്ക് വാഹനം ഒതുക്കി. പിന്നീട് ഒന്നര കിലോമീറ്ററോളം പിന്തുടർന്ന് രാജപ്രഭ എന്ന ബസിനെ മറികടന്ന് സാന്ദ്ര തടഞ്ഞിടുകയായിരുന്നു.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പാലക്കാട് ആ‍ർടിഒ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ പട്ടാമ്പി ജോയിന്റ് ആർടിഒയ്ക്ക് നിർദേശം നൽകിയി ബസ് ജീവനക്കാരോട് ഹാജരാകാൻ ആവശ്യപ്പെട്ടതായും ആർടിഒ അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Woman stopped speeding bus in palakkad