കോ​ഴി​ക്കോ​ട്: കോഴിക്കോട് യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. മാ​വ​ട്ടം പ​ള്ളി​ക്കാം വീ​ട്ടി​ൽ ഷൈ​ജി (38) ആ​ണ് മ​രി​ച്ച​ത്. പുഴിത്തോട്ടാണ് സംഭവം ഉണ്ടായത്. ഷൈ​ജി​യു​ടെ മ​ക​ന്‍റെ കൈ​യി​ൽ​നി​ന്നു അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഷൈ​ജി​യു​ടെ 16 വ​യ​സു​കാ​ര​നാ​യ മ​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വ​ന​ത്തി​ൽ​നി​ന്നു കി​ട്ടി​യ നാ​ട​ൻ തോ​ക്കി​ൽ നി​ന്നാണ് വെടിയേറ്റതെന്ന് പോ​ലീ​സ് പറഞ്ഞു. ആരുടെ തോക്കാണ് ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ