scorecardresearch
Latest News

മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്

മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനിറങ്ങിയ സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടില്ല. പ്രതിയുടെ രേഖാചിത്രം ഇന്നലെ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ യുവതിക്കുനേരെ ആക്രമണം ഉണ്ടായത്. എൽഎംഎസ് ജംങ്ഷനിൽ വാഹനം നിർത്തിയ ശേഷം നടന്നു വന്ന പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് മ്യൂസിയം ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറി രക്ഷപ്പെട്ടു.

അതേസമയം, യുവതിക്കെതിരെ അതിക്രമം നടത്തിയയാൾ മറ്റൊരു വീട്ടിലും ആക്രമണം നടത്തിയതായി വിവരമുണ്ട്. സംഭവ ദിവസം പുലർച്ചെ മൂന്നരയ്ക്ക് ഒരാൾ കുറവൻ കോണത്തെ വീട്ടിൽ കയറി ജനൽ ചില്ല് തകർത്തു. ഈ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങളിലുളള ആൾക്ക്, തന്നെ ആക്രമിച്ചയാളുമായി സാമ്യമെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു.

കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിചിച്ചിട്ടില്ലെന്ന് ഡിസിപി അജിത്കുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏത് ദിശയിലാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നതിൽ ആശയക്കുഴപ്പം ഉണ്ടായി. അതുകൊണ്ടാണ് അന്വേഷണത്തിന്റെ തുടക്കത്തിൽ അൽപം വൈകിയത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്നും ഡിസിപി പറഞ്ഞിരുന്നു.

സംഭവത്തിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ മൊഴി ഉണ്ടായിട്ടും പ്രതിക്കെതിരെ ആദ്യം ജാമ്യമില്ലാ വകുപ്പ് ചുമത്താത്തത് വിവാദമായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Woman in museum premises attack case police cant find accused

Best of Express