scorecardresearch

ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി യുവതിയെ തൂക്കി കൊന്നു; പ്രതി അറസ്റ്റില്‍

യുവതിയുമായുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി ടൗൺ എസിപി ടി കെ അഷ്റഫ് പറഞ്ഞു

യുവതിയുമായുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി ടൗൺ എസിപി ടി കെ അഷ്റഫ് പറഞ്ഞു

author-image
WebDesk
New Update
crime

പ്രതീകാത്മക ചിത്രം

കോഴിക്കോട്: എലത്തൂരിനടുത്ത് മാളിക്കടവിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Advertisment

യുവതിയുടെ സുഹൃത്തായ വൈശാഖൻ (36) നെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ചെയ്തു. യുവതിയുമായുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായി ടൗൺ എസിപി ടി കെ അഷ്റഫ് പറഞ്ഞു.

Also Read:നിയമസഭാ തിരഞ്ഞെടുപ്പ്; കെപിസിസിയുടെ നിർണായക തിരഞ്ഞെടുപ്പ് സമിതി ഇന്ന്

വൈശാഖൻ്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിലാണ് കൊലപാതകം നടന്നത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ പ്രതി ശ്രമിച്ചെങ്കിലും പൊലീസ് ഇത് വീണ്ടെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും സിസിടിവി ദൃശ്യങ്ങളുമാണ് കേസിൽ നിർണായകമായത്.

ജനുവരി 24ാം തീയതി ശനിയാഴ്ച ഉച്ചയോടെയാണ് ഈ ക്രൂര കൊലപാതകം നടന്നത്. വൈശാഖൻ്റെ മാളിക്കടവിലെ വർക്ക്ഷോപ്പിലേക്ക് യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. ഈ ബന്ധം മുന്നോട്ടു പോയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് വൈശാഖൻ യുവതിയോട് പറഞ്ഞു. നിന്നെ വിട്ടുപിരിഞ്ഞു എനിക്ക് ഒറ്റയ്ക്ക് ജീവിക്കണ്ടെന്നും നമുക്ക് ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാം എന്നും യുവതിയോട് പറഞ്ഞു.

Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം; വി. കുഞ്ഞികൃഷ്ണനെ പുറത്താക്കി സിപിഎം

ഇത് പ്രകാരം കയറുകളിൽ കുരുക്കിട്ട് ഇരുവരും രണ്ട് സ്റ്റൂളുകളിൽ കയറി നിന്നു. പെട്ടെന്ന് താഴേക്ക് ഇറങ്ങിയ വൈശാഖൻ യുവതി നിന്ന സ്റ്റൂൾ തട്ടിത്തെറിപ്പിച്ചു. കഴുത്തിൽ കയർ കുരുങ്ങി യുവതി മരിക്കുകയായിരുന്നു. പ്രതിയുടെ അകന്ന ബന്ധുകൂടിയാണ് മരണമടഞ്ഞ ഇരുപത്തിയാറുകാരി. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നാട്ടുകാർക്കും സംശയങ്ങൾ ഉണ്ടായിരുന്നു. പ്രതിയോടുള്ള വൈരാഗ്യം കൊണ്ടാവാം യുവതി വൈശാഖന്‍റെ ജോലിസ്ഥലത്ത് വന്ന് ആത്മഹത്യ ചെയ്തത് എന്നായിരുന്നു നാട്ടുകാരുടെ സംശയം.

അതിനൊപ്പം ഒരു സംശയത്തിനും ഇട നൽകാതെയായിരുന്നു വൈശാഖൻ്റേയും ഇടപെടൽ. എന്നാൽ ചില സംശയങ്ങൾ പൊലീസിന് ഉണ്ടൊയിരുന്നു. പരിശോധനയിലും തുടർന്ന് വൈശാഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയുമാണ് ആത്മഹത്യ കൊലപാതകമായി തെളിഞ്ഞത്. പ്രായപൂർത്തിയാകുന്നതിന് മുമ്പേ പെൺകുട്ടിയുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നതായി പൊലീസ് പറഞ്ഞു. 

Also Read: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: ക്രമക്കേട് കാട്ടാൻ ആരെയും അനുവദിക്കില്ലെന്ന് എം.വി.ഗോവിന്ദൻ

അതുകൊണ്ടുതന്നെ കൊലപാതകത്തിനൊപ്പം പോക്സോ വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതി ഹാജരാക്കും. കസ്റ്റഡിയിൽ വാങ്ങി സംഭവം സ്ഥലത്തെത്തിച്ചു തെളിവെടുക്കുമെന്നും എലത്തൂർ പൊലീസ് പറഞ്ഞു.

Read More: ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം

Murder Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: