/indian-express-malayalam/media/media_files/uploads/2022/02/woman-found-dead-in-kuthiravattam-mental-care-centre-615976-FI.jpg)
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ യുവതിയാണ് മരിച്ചത്. 30 വയസായിരുന്നു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയും മറ്റൊരു അന്തേവാസിയും തമ്മില്‍ ഇന്നലെ രാത്രി തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ രണ്ട് സെല്ലിലേക്ക് മാറ്റിയിരുന്നു. വൈദ്യപരിശോധന നടത്തിയപ്പോള്‍ യുവതിക്ക് കുഴപ്പമുള്ളതായി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെ ആശുപത്രി അധികൃതര്‍ സെല്‍ പരിശോധിക്കാന്‍ എത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്തേവാസികള്‍ തമ്മില്‍ തര്‍ക്കം നിലനിന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജനുവരി അവസാനത്തോടെയാണ് യുവതിയെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. നേരത്തെ കണ്ണൂരിലുള്ള ഒരു ഹോം കെയറിലായിരുന്നു ഇവരെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്നാണ് കുതിരവട്ടത്ത് എത്തിച്ചത്.
Also Read: ബാബു ആരോഗ്യം വീണ്ടെടുക്കുന്നു; അപകടകാരണം കല്ലില്‍ കാല് തട്ടിയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us