Latest News

ഭർതൃവീട്ടിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു, രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ സംഭവം

2021 മാർച്ച് 21-നായിരുന്നു സൈനികനായ വിഷ്ണുവും സുചിത്രയും തമ്മിലുള്ള വിവാഹം

suchithra, kerala news, ie malayalam

ആലപ്പുഴ: ആലപ്പുഴയിലെ വളളിക്കുന്നത്ത് പെൺകുട്ടിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ലക്ഷ്മിഭവനത്തിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (19)യെയാണ് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു രാവിലെയോടെയായിരുന്നു സുചിത്രയുടെ മൃതദേഹം കണ്ടത്.

വിഷ്ണുവിന്റെ അമ്മ സുലോചന മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. രാവിലെ പ്രഭാത ഭക്ഷണം കഴിച്ചശേഷം സുചിത്ര കിടപ്പു മുറിയിലേക്ക് പോവുകയായിരുന്നു. കുറേ സമയത്തേക്ക് പുറത്തു വരാതിരുന്നതോടെ സുലോചന മുറിയുടെ വാതിലിൽ തട്ടി. പ്രതികരണം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചു. അയൽക്കാരെത്തി വാതിൽ തള്ളി തുറന്നപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 മാർച്ച് 21-നായിരുന്നു സൈനികനായ വിഷ്ണുവും സുചിത്രയും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഷ്ണു ജോലി സ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.

vismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam

രണ്ടു ദിവസത്തിനിടെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് വിസ്മയ എന്ന പെൺകുട്ടിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധന പീഡനത്തെത്തുടർന്നാണ് മകൾ മരിച്ചതെന്നാണ് വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. സംഭവത്തില്‍ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍.

Read More: സ്ത്രീധനമായി 100 പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം; 10 ലക്ഷത്തിന്റെ കാർ ഇഷ്ടപ്പെടാത്തതിന് ക്രൂര പീഡനം

തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്.

Crime, Police

വിഴിഞ്ഞത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത് ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. പ്രണയത്തെ തുടര്‍ന്ന് അര്‍ച്ചന സുരേഷിനൊപ്പം വീടു വിട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിഴിഞ്ഞം പയറ്റുവിളയിലെ വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് പ്രതികരിച്ചത്.

“അര്‍ച്ചനയും സുരേഷും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. സുരേഷിന്റ അച്ഛന്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പലതും മകള്‍ പറയാതെ ഒളിച്ചു വക്കുകയായിരുന്നു. പലപ്പോഴും വിട്ടിലെത്തുമ്പോള്‍ മകള്‍ കരയുന്നതാണ് കാണാറുള്ളത്,” അര്‍ച്ചനയുടെ പിതാവ് പറഞ്ഞു.

മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Woman found dead at husband home in alappuzha519032

Next Story
ലക്ഷദ്വീപ്: രണ്ട് വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ സ്റ്റേLakshadweep, Praful Khoda Patel, Lakshadweep administrator, Lakshadweep administrator Praful Khoda Patel, Praful Khoda Patel Dadra and Nagar Haveli and Daman and Diu administrator, Praful Khoda Patel Gujrat home minister, Praful Khoda Patel and Narendra Modi, Praful Khoda Patel BJP leader, Lakshadweep covid, Lakshadweep covid case, Lakshadweep beef ban, Lakshadweep goonda act, Lakshadweep land acquisition, Lakshadweep jobs cut, Lakshadweep tourism, Lakshadweep administration, Lakshadweep development authority regulation, Lakshadweep panchayath regulation amendment, kannan gopinathan, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com