Latest News

വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകൾ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്

മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപെട്ടിരുന്നു

Crime, Police

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിയായ അര്‍ച്ചനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്.

മരണവിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഭര്‍ത്താവ് സുരേഷ് ഓടി രക്ഷപെട്ടിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരേഷിനെ ചോദ്യം ചെയ്ത് വരികയാണ്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നുവെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.

അതേസമയം, മരണപ്പെട്ട അര്‍ച്ചനയുടെ പിതാവ് പ്രതികരണവുമായി രംഗത്തെതി. അര്‍ച്ചന ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സുരേഷ് തലേദിവസം വീട്ടില്‍ ഡീസല്‍ വാങ്ങിക്കൊണ്ടു വന്നതില്‍ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിച്ചു.

“അര്‍ച്ചനയും സുരേഷും തമ്മില്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. സുരേഷിന്റ അച്ഛന്‍ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പലതും മകള്‍ പറയാതെ ഒളിച്ചു വക്കുകയായിരുന്നു. പലപ്പോഴും വിട്ടിലെത്തുമ്പോള്‍ മകള്‍ കരയുന്നതാണ് കാണാറുള്ളത്,” അര്‍ച്ചനയുടെ പിതാവ് പറഞ്ഞു.

പ്രണയത്തെ തുടര്‍ന്ന് അര്‍ച്ചന സുരേഷിനൊപ്പം വീടു വിട്ടിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു. വിഴിഞ്ഞം പയറ്റുവിളയിലെ വാടക വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സുരേഷിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Also Read: സ്ത്രീധനമായി 100 പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം; 10 ലക്ഷത്തിന്റെ കാർ ഇഷ്ടപ്പെടാത്തതിന് ക്രൂര പീഡനം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Woman found dead and husband in police custody

Next Story
കൂടുതൽ ഇളവുകൾ; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തിൽThrissur Lockdown, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com