scorecardresearch

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി; ഡിജിറ്റൽ തെളിവുകൾ കൈമാറി

കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു

കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു

author-image
WebDesk
New Update
Rahul Mamkootathil

ചിത്രം: ഫേസ്ബുക്ക്

തിരുവനന്തപുരം: പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകി യുവതി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. രാഹുലിനെതിരായ തെളിവുകൾ അടക്കം കൈമാറിയതായാണ് റിപ്പോർട്ട്. യുവതിയുടെ പരാതി ക്രൈം ബ്രാഞ്ചിനു കൈമാറുമെന്നാണ് വിവരം.

Advertisment

രാഹുൽ മൂങ്കുട്ടത്തിലിന്റേതെന്ന തരത്തിൽ പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടക്കം പുറത്തുവന്നതിനു പിന്നാലെയാണ് പരാതി. വിവാഹ വാ​ഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തുകയും പിന്നീട് ​ഗർഭഛി​ദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്ന് അടക്കം ഗുരുതര ആരോപണങ്ങൾ പരാതിയിലുള്ളതായാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും കൈമാറിയിട്ടുണ്ട്. 

അതേസമയം, പരാതിയോട് നിയമപരമായി പോരാടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും, നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. സത്യം ജയിക്കുമെന്നും രാഹുൽ കുറിപ്പിൽ പറയുന്നു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസിൽ വിവാദം പുകയുന്നു; രണ്ട് തട്ടിൽ നേതാക്കൾ

Advertisment

നേരത്തെ, ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പുറത്തുവന്നതിന്റെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുക, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയക്കുക, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളിലായിരുന്നു കേസെടുത്തത്. 

Also Read:ലൈംഗിക ആരോപണം: രാഹുൽ നിരപരാധിയെന്ന സുധാകരന്റെ പരാമർശം തള്ളി കെ.മുരളീധരൻ

ലൈംഗിക ആരോപണങ്ങൾ വിവാദമായതോടെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടിയെടുത്തിരുന്നു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ആറു മാസത്തേക്കായിരുന്നു സസ്പെൻഡ് ചെയ്തത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ രംഗത്ത് അടക്കം രാഹുൽ സജീവമായിരുന്നു. ഇതിനിടെയാണ് പരാതി.

Read More:അന്വേഷണത്തോട് സഹകരിക്കും, നിരപരാധിത്വം കോടതിയിൽ ബോധ്യപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തിൽ

Sexual Harassment Rahul mankoottathil

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: