scorecardresearch

പ്രസവത്തെ തുടർന്ന് അണുബാധ; യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ കുടുംബം

ആശുപത്രിയുടെ അനാസ്ഥയെ തുടർന്ന് അണുബാധയുണ്ടായെന്നും ചികിത്സാ പിഴവ് സംഭവിച്ചെന്നും ബന്ധുക്കൾ പറയുന്നു

ആശുപത്രിയുടെ അനാസ്ഥയെ തുടർന്ന് അണുബാധയുണ്ടായെന്നും ചികിത്സാ പിഴവ് സംഭവിച്ചെന്നും ബന്ധുക്കൾ പറയുന്നു

author-image
WebDesk
New Update
Trivandrum Woman Death

യുവതിയുടെ കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ചു

തിരുവനന്തപുരം: പ്രസവ ശേഷം യുവതി മരിച്ച സംഭവത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കരിക്കകം സ്വദേശി ശിവപ്രിയ ആണ് പ്രസവത്തിനു ശേഷം മരണപ്പെട്ടത്. അണുബാധയെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.

Advertisment

ചികിത്സാ പിഴവ് സംഭവിച്ചെന്നും ആശുപത്രിയുടെ അനാസ്ഥയെ തുടർന്നാണ് അണുബാധയുണ്ടായതെന്നും ബന്ധുക്കൾ പറയുന്നു. ഒക്ടോബർ 22 നായിരുന്നു യുവതിയെ പ്രസവവേദനയെ തുടർന്ന് എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മൂന്നു ദിവസത്തിനു ശേഷം 25 ന് ആശുപത്രി വിട്ടു. തുടർന്ന് അടുത്ത ദിവസം പനിയും ശാരീരികാസ്വാസ്ഥ്യങ്ങളും ഉണ്ടായതോടെ ആശുപത്രിയിലേക്ക് തിരികെ എത്തിച്ചു. നില വഷളായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

Also Read: കാട്ടുപന്നി കുറുകെചാടി; പാലക്കാട് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബ്ലഡ് കൾച്ചറിൽ അണുബാധ കണ്ടെത്തിയതോടെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കേ ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്. ആശുപത്രിയിൽ നിന്നാണ് അണുബാധയേറ്റതെന്നും ആശുപത്രി മുഖേന മാത്രം ഉണ്ടാകുന്ന ബാക്ടീരിയിലൂടെയാണ് അണുബാധയുണ്ടായിരിക്കുന്നതെന്നും ശിവപ്രിയയുടെ ഭർത്താവ് മനു പറഞ്ഞു.

Advertisment

Also Read:വന്ദേഭാരതിൽ ആർഎസ്എസ് ഗാനം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി, പാടിയത് തീവ്രവാദി ഗാനം അല്ലെന്ന് സുരേഷ് ഗോപി

പ്രസവ ശേഷം ആശുപത്രിയിൽ നിന്ന് മടങ്ങിയപ്പോൾ ശിവപ്രിയക്ക് ചെറുതായി പനി ഉണ്ടായിരുന്നുവെന്നും ആശുപത്രിയിൽ നിന്ന് കൃത്യമായി പരിചരിക്കാതെയാണ് വീട്ടിലേക്ക് വിട്ടതെന്നും യുവതിയുടെ ഭർത്താവ് ആരോപിച്ചു. സ്റ്റിച്ച് പൊട്ടി എന്നത് അടക്കമുള്ള ഡോക്ടർമാരുടെ വാദങ്ങളും മനു നിഷേധിച്ചു. സംഭവത്തിൽ യുവതിയുടെ കുടുംബവും നാട്ടുകാരും ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്. അതേസമയം, വീട്ടുകാരുടെ ശ്രദ്ധക്കുറവ് മൂലമാണ് യുവതി മരണപ്പെട്ടതെന്നാണ് ഡോക്ടർമാർ പറയുന്നത്.

Read More:ഭരണഘടന പരാമർശം; മന്ത്രിയെന്ന് നിലയിൽ പറയാൻ പാടില്ലായിരുന്നു: സജി ചെറിയാൻ

Hospital Trivandrum Death

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: