scorecardresearch

വായില്‍ തുണി തിരുകിക്കയറ്റി, കെട്ടിത്താഴ്ത്തിയ കല്ലിന് 40 കിലോ ഭാരം; യുവതിയെ കൊന്നതെന്ന് പൊലീസ്

പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്

പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്

author-image
WebDesk
New Update
വായില്‍ തുണി തിരുകിക്കയറ്റി, കെട്ടിത്താഴ്ത്തിയ കല്ലിന് 40 കിലോ ഭാരം; യുവതിയെ കൊന്നതെന്ന് പൊലീസ്

കൊച്ചി: പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. 30 വയസ് തോന്നിക്കുന്ന ഇതര സംസ്ഥാന യുവതിയാണ് കൊല്ലപ്പെട്ടതെന്നും പൊലീസ് അറിയിച്ചു.

Advertisment

മൃതദേഹത്തിന്റെ വായില്‍ തുണി തിരുകിക്കയറ്റിയ നിലയിലായിരുന്നു. ഇതാണ് കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിച്ചത്. ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം പുഴയില്‍ തള്ളിയതാകാമെന്ന് കരുതുന്നു. രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കരക്കെത്തിച്ചത്. ഉച്ചയോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു.

ആലുവ യുസി കോളേജിന് സമീപത്ത് പെരിയാറില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്. പുതപ്പില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

വലതു കൈ ഉയര്‍ത്തിപ്പിടിച്ച നിലയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ കാണുമ്പോള്‍ മൃതദേഹം. ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചത്. രണ്ട് ദിവസം പഴക്കം തോന്നുന്നതാണ് മൃതദേഹം. ട്രാക്ക് സ്യൂട്ടും നീല ബനിയനുമാണ് വേഷം.

Advertisment

സമീപത്ത് കാണാതായവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആരേയും കാണാതായതായി പരാതിയൊന്നും ലഭിച്ചിട്ടില്ല. 40 കിലോ ഭാരമുള്ള കല്ലിലാണ് മൃതദേഹം കെട്ടിത്താഴ്ത്തിയത്.

Murder Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: