തൃശൂർ: കലാഭവൻ മണിയുടെ ഔട്ട് ഹൗസ് ആയ പാഡിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവതിയുടെ പരാതി. തൃശൂർ റൂറൽ എസ്പിക്കാണ് യുവതി പരാതി നൽകിയത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പാഡിയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ യുവതി പറയുന്നു.
ഏപ്രിൽ 29നാണ് തൃശൂര്‍ സ്വദേശിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് പൊലീസ് യുവാവിന്റെ പേരില്‍ കേസെടുത്തു. പാഡിയില്‍വെച്ചായിരുന്നു കലാഭവന്‍ മണി മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ