തിരുവനന്തപുരം: തനിക്ക് കേരളത്തിലെ എല്ലാ സന്യാസിമാരേയും അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദസ്വാമി ഹിന്ദു ഐക്യവേദിയുടെ പ്രമുഖ നേതാവാണെന്നും ഹിന്ദു ഐക്യവേദിക്ക് വേണ്ടി കുമ്മനം നടത്തിയ ചര്‍ച്ചയില്‍ സ്വാമിയും പങ്കെടുത്തതായും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അന്ന് സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തതായി കുമ്മനം പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി വിഎസുമായും സ്വാമി ചര്‍ച്ച നടത്തിയിരുന്നല്ലോയെന്നും കുമ്മനം ചോദിച്ചു. അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം വ്യക്തമാക്കി.

“സമരത്തില്‍ ആരൊക്കെ പങ്കെടുത്തു എന്നതിനെ കുറിച്ച് തനിക്ക് അറിയില്ല. പല സന്യാസിമാരും പങ്കെടുത്തു. എല്ലാ രാഷട്രീയ പാര്‍ട്ടികളിലുള്ളവരും പങ്കെടുത്തുവെന്നും കുമ്മനം പറഞ്ഞു. സ്വാമിയെ നേരിട്ട് പരിചയമില്ലേ എന്ന ചോദ്യത്തിന് കേരളത്തിലെ എല്ലാ സന്യാസിമാരേയും തനിക്ക് അറിയാമെന്ന് കുമ്മനം പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരിക്കെ കുമ്മനം രാജശേഖരനോടൊപ്പം ആറന്മുള സമരത്തിലും സജീവ പങ്കാളിയായിരുന്നു സ്വാമി. 2010 മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരായ സമരത്തിലു കുമ്മനത്തിനൊപ്പം പങ്കെടുത്തു. ആറന്മുള പൈതൃക സംരക്ഷണ സമിതി സംഘടിപ്പിച്ച സന്യാസി സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.