എരുമേലി: ശബരിമല ദര്‍ശനത്തിന് എത്തിയ ആന്ധ്രാ സ്വദേശിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. പൊലീസ് സുരക്ഷയിലാണ് ഇവര്‍ എരുമേലി വരെ എത്തിയത്. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കോട്ടയത്തു വച്ചു തന്നെ പൊലീസ് ഇവരെ അറിയിച്ചിരുന്നു.

ആന്ധ്ര സ്വദേശിനിയായ സ്ത്രീ 22 അംഗ സംഘത്തോടൊപ്പമാണ് എത്തിയത്. കോട്ടയത്തെത്തിയ ഇവരെ പൊലീസ് അകമ്പടിയില്‍ നിലയ്ക്കലിലേക്ക് അയക്കുകയായിരുന്നു. യുവതി എരുമേലിയില്‍ യാത്ര അവസാനിച്ചെങ്കിലും സംഘത്തിലെ മറ്റുള്ളവര്‍ മുന്നോട്ട് പോയി.

ഇരുമുടി കെട്ടുമായി ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായാണ് ഇവര്‍ എത്തിയത്.നേരത്തെ ശബരിമല ദര്‍ശനത്തിനെത്തിയ അമ്പത് വയസില്‍ താഴെയുള്ള സ്ത്രീകള്‍ എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.

ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്ററുകളെയും പൊലീസ് മടക്കി അയച്ചിരുന്നു. പിന്നീട് പന്തളം രാജ കുടുംബവും ശബരിമല ക്ഷേത്ര തന്ത്രിയുമാണ് ട്രാന്‍സ്‌ജെന്ററുകള്‍ക്ക് ക്ഷേത്രപ്രവേശനം നടത്താമെന്ന് നിലപാടെടുത്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ