scorecardresearch

ആഭിചാരത്തിന്റെ മറവിൽ യുവതി നേരിട്ടത് ക്രൂര പീഡനം; പ്രതികൾ ഒളിവിൽ, അന്വേഷണം ശക്തമാക്കി പോലീസ്

ദുർമന്ത്രവാദത്തിനിടെ, യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. ശരീരത്തിൽ പൊള്ളലുമേൽപ്പിച്ചു

ദുർമന്ത്രവാദത്തിനിടെ, യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. ശരീരത്തിൽ പൊള്ളലുമേൽപ്പിച്ചു

author-image
WebDesk
New Update
Women Torture

Photograph: (Representational Image)

കോട്ടയം: ആഭിചാരക്രിയയുടെ പേരിൽ നവവധു നേരിട്ടത് ക്രൂര പീഡനമെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശിനിയായ യുവതിയ്ക്കാണ് ഭർത്താവിന്റെ വീട്ടിൽ വച്ച് ആഭിചാരത്തിന്റെ പേരിൽ ശാരീരിക പീഡനം നേരിടേണ്ടി വന്നത്. യുവതിയെ കെട്ടിയിട്ട് ആഭിചാരം നടത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. യുവതിയുടെ ഭർതൃ സഹോദരിയാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലർ ഒളിവിലാണ്. 

Advertisment

Also Read:എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവ്വീസ് ചൊവ്വാഴ്ച മുതൽ; ബുക്കിംങ് തുടങ്ങി, ടിക്കറ്റ് നിരക്ക് ഇങ്ങനെ

യുവതിയുടെ ദേഹത്ത് ആത്മാവ് കുടിയേറി എന്ന് ആരോപിച്ചാണ് ആഭിചാരം നടത്തിയത്. ദുർമന്ത്രവാദത്തിനിടെ, യുവതിയെ ബലമായി മദ്യം കുടിപ്പിക്കുകയും ബീഡി വലിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ചെയ്തുവെന്ന് യുവതി വെളിപ്പെടുത്തി. യുവതിയുടെ ശരീരത്തിൽ പൊള്ളലുമേൽപ്പിച്ചു. 

Also Read:പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; നിർണായക ഉത്തരവുമായി കോടതി

Advertisment

ആഭിചാരക്രിയകൾക്കിടെ യുവതിയുടെ കാലുകൾ പട്ട് ഉപയോഗിച്ച് ബന്ധിക്കുകയും മുടിയിൽ ആണി കൂട്ടി ചുറ്റിപ്പിടിക്കുകയും ഒടുവിൽ മുടിയുടെ അറ്റം മുറിക്കുകയും ചെയ്തു. ഇതേ തുടർന്ന് യുവതിയുടെ മാനസിക നില തകരാറിലാവുകയായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ പിതാവാണ് മണർകാട്പോലീസിൽ പരാതി നൽകിയത്.

Also Read:മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായേക്കും

പ്രണയ വിവാഹിതരായ യുവാവും യുവതിയും ഭർത്താവിന്റെ വീട്ടിൽ കഴിയവേ യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ കൂടിയിട്ടുണ്ട് എന്ന് പറഞ്ഞ് ഭർതൃമാതാവ് ദുർമന്ത്രവാദത്തിന് ഏർപ്പാട് ചെയ്യുകയായിരുന്നു. തിരുവല്ലയിലുള്ള ഭർതൃവീട്ടിൽ വെച്ചാണ പൂജകൾ നടന്നതെന്നും യുവതി വെളിപ്പെടുത്തി. 

ഭർതൃമാതാവ് പറഞ്ഞത് അനുസരിച്ച് വീട്ടിലെത്തിയ തിരുവല്ല സ്വദേശിയായ പൂജാരി നവംബർ രണ്ടിന് പകൽ 11 മണിമുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തുകയായിരുന്നു. സംഭവത്തിൽ പൂജാരി, യുവതിയുടെ ഭർതൃപിതാവ്, ഭർത്താവ് എന്നിവരാണ് അറസ്റ്റിലായത്. യുവതിയുടെ ഭർതൃമാതാവ് ഉൾപ്പടെയുള്ള പ്രതികൾ ഒളിവിലാണ്. ഇവർക്കുവേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.

Read More:ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

Crime Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: