scorecardresearch

സമരപ്പന്തല്‍ പൊളിച്ചു: സെക്രട്ടറിയേറ്റിന് മുമ്പില്‍ എം പാനല്‍ ജീവനക്കാരിയുടെ ആത്മഹത്യാ ശ്രമം

ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരിയുടെ ആത്മഹത്യ ശ്രമം. ഇന്നലെ രാത്രി പൊലീസ് സമരപ്പന്തല്‍ പൊളിച്ച് നീക്കിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം. ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കഴുത്തില്‍ കുരുക്കിട്ട യുവതി മരത്തിന് മുകളില്‍ കയറി ഇരുന്നു. താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി യുവതിയെ താഴെ ഇറക്കി. ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്. കെഎ​സ്ആ​ർ​ടി​സി എം​പാ​ന​ൽ സ​മ​ര​ക്കാ​രു​ടെ പ​ന്ത​ൽ ഉ​ൾ​പ്പെ​ടെ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ എ​ല്ലാ പ​ന്ത​ലു​ക​ളും നീ​ക്കിയിരുന്നു. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ന്ത​ലു​ക​ൾ പൊ​ളി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇതിനെ തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തളളും ഉണ്ടായി. പ​ത്തോ​ളം വ​രു​ന്ന സ​മ​ര​പ്പ​ന്ത​ലു​ക​ളാ​ണ് അ​ർ​ധ​രാ​ത്രി പൊ​ളി​ച്ചു​നീ​ക്കി​യ​ത്. സ​മ​ര​പ്പ​ന്ത​ലി​ൽ​നി​ന്ന് പി​ൻ​മാ​റാ​ൻ വി​സ​മ്മ​തി​ച്ച​വ​രെ ബ​ലം പ്ര​യോ​ഗി​ച്ച് ഒ​ഴി​പ്പി​ച്ചു. സ​ഹോ​ദ​ര​ൻ ശ്രീ​ജീ​വി​ന്‍റെ മ​ര​ണ​ത്തി​ൽ കു​റ്റ​ക്കാ​രെ ശി​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി സ​മ​രം ചെ​യ്യു​ന്ന പാ​റ​ശാ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് പ​ന്ത​ൽ പൊ​ളി​ച്ചി​ട്ടും റോ​ഡ​രി​കി​ൽ സ​മ​രം തു​ട​രു​ക​യാ​ണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Woman attempt to suicide in front of secretariat