തിരുവനന്തപുരം: മ്യൂസിയം ജംങ്ഷനിൽ വീണ്ടും സ്ത്രീക്കു നേരെ അതിക്രമം. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയാണ് സംഭവം.
യുവതിയുടെ കഴുത്തിനും മുഖത്തിനും പരുക്കേറ്റു. മാല മോഷണം നടത്താനുള്ള ശ്രമമാണുണ്ടായതെന്ന് പൊലീസ് സംശയിക്കുന്നു. ലൈംഗിക അതിക്രമത്തിന് മ്യൂസിയം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ മ്യൂസിയം വളപ്പിൽ നടക്കാനിറങ്ങിയ സ്ത്രീക്കുനേരെ ലൈംഗിക അതിക്രമം ഉണ്ടായിരുന്നു. സംഭവത്തിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.