Latest News
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

ഫ്ലാറ്റിൽ യുവതിക്ക് പീഡനം: ജാമ്യാപേക്ഷയിൽ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി

പ്രതി മാർട്ടിൻ ജോസഫിനായുള്ള തിരച്ചിൽ തുടരുകയാണ്

കൊച്ചി: യുവതിയെ ഫ്ലാറ്റിൽ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി മാർട്ടിൻ ജോസഫിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിൻ്റെ വിശദീകരണം തേടി. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. കണ്ണുർ സ്വദേശിനിയായ യുവതിയെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ തടങ്കലിലാക്കി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയിൽ നിന്ന് പണം തട്ടിയതായും പരാതിയുണ്ട്.

വിവാഹിതയായ യുവതി അക്കാര്യം മറച്ചുവച്ച് യുവാവിനൊപ്പം താമസിച്ചെന്നും ബന്ധം വഷളായതിനെ തുടർന്ന് പീഡന പരാതി നൽകിയെന്നുമാണ് ഹർജിയിലെ ആരോപണം. മാര്‍ച്ചില്‍ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

Also Read: കൊടകര കുഴൽപ്പണക്കേസ് ക്രൈം ബ്രാഞ്ചിന് കൈമാറണം; ഹൈക്കോടതിയിൽ ഹർജി

അതേസമയം, പ്രതി മാര്‍ട്ടിന്‍ ജോസഫിനായുള്ള തിരച്ചില്‍ തുടരുകയാണ്. മാര്‍ട്ടില്‍ ഉടന്‍ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു പറഞ്ഞു. കൊച്ചി, തൃശൂര്‍ പൊലീസ് വിഭാഗങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

കഴിഞ്ഞ മാർച്ചിലാണ് തൃശൂർ സ്വദേശിയായ മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയത്. അന്ന് തന്നെ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. യുവതി നേരിട്ട പീഡനങ്ങളുടെ തെളിവുകള്‍ പുറത്ത് വന്നതോടെയാണ് അന്വേഷണം ഊര്‍ജിതമായത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Woman attacked in kochi kerala high court

Next Story
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്Rain Updates, മഴ മുന്നറിയിപ്പ്, Rain, മഴ, Kerala Rain, കാലാവസ്ഥ, Kerala Weather, Monsoon, Monsoon Updates, Yellow Alert, Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com