കൊല്ലം: കുണ്ടറ പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കി വീണ്ടും സംഭവവികാസം. മുമ്പ് മുപ്പത്തിയാറുകാരൻ തൂങ്ങിമരിച്ച സംഭവം കൊലപാതകമാണെന്നു കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മരിച്ച ഷാജിയുടെ ഭാര്യ ആശയേയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് ആദ്യം കൊലപാതകം എഴുതിത്തള്ളുകയായിരുന്നു. തുടര്‍ന്ന് സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലാവുന്നത്.

കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് മാത്രമാണ് ഈ രണ്ട് മരണങ്ങളും പൊലീസ് പുനരന്വേഷിച്ചത്. നിലവിൽ സസ്ൻഷനിലുള്ള സി.ഐയും എസ്.ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നതിന് തെളിവുകള്‍ ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്ന് പറഞ്ഞാണ് പൊലീസ് അവഗണിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ