scorecardresearch

കുണ്ടറ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; ഭാര്യ അറസ്റ്റില്‍

മരിച്ച ഷാജിയുടെ ഭാര്യ ആശയേയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു

മരിച്ച ഷാജിയുടെ ഭാര്യ ആശയേയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഭാര്യയെ കൊന്നശേഷം കാണാനില്ലെന്ന് പരാതി; ഉദയംപേരൂരില്‍ നടന്നത് സിനിമാ സ്റ്റൈല്‍ കൊലപാതകം

Corpse

കൊല്ലം: കുണ്ടറ പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കി വീണ്ടും സംഭവവികാസം. മുമ്പ് മുപ്പത്തിയാറുകാരൻ തൂങ്ങിമരിച്ച സംഭവം കൊലപാതകമാണെന്നു കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് മരിച്ച ഷാജിയുടെ ഭാര്യ ആശയേയും രണ്ട് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയെന്ന് പറഞ്ഞ് പൊലീസ് ആദ്യം കൊലപാതകം എഴുതിത്തള്ളുകയായിരുന്നു. തുടര്‍ന്ന് സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പ്രതികൾ പിടിയിലാവുന്നത്.

Advertisment

കുണ്ടറയിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തെ തുടര്‍ന്ന് മാത്രമാണ് ഈ രണ്ട് മരണങ്ങളും പൊലീസ് പുനരന്വേഷിച്ചത്. നിലവിൽ സസ്ൻഷനിലുള്ള സി.ഐയും എസ്.ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നതിന് തെളിവുകള്‍ ഉണ്ടായിരുന്നെങ്കിലും ആത്മഹത്യയാണെന്ന് പറഞ്ഞാണ് പൊലീസ് അവഗണിച്ചത്.

Kundara Rape Investigation Kerala Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: