തിരുവനന്തപുരം: മൃതദേഹത്തില്‍ നിന്ന് മാല മോഷ്ടിച്ച ആശുപത്രി ജീവനക്കാരി അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റൻറ്​ വിജയലക്ഷ്മിയാണ് അറസ്റ്റിലായത്.
ആശുപത്രി വരാന്തയില്‍ കിടത്തിയ മൃതദേഹത്തില്‍ നിന്ന്​ ഇവർ മാല മോഷ്ടിക്കുകയായിരുന്നു.

ഇന്നു രാവിലെ മരിച്ച മണക്കാട് സ്വദേശിനി രാധ എന്ന സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്. മൃതദേഹം രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ബന്ധുക്കളെ കാണിക്കുമ്പോള്‍ മൃതദേഹത്തില്‍ മാല ഉണ്ടായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പോലീസിനും പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ സംശയം തോന്നിയാണ് ഗ്രേഡ് 2 ജീവനക്കാരിയെ കസ്റ്റഡിയില്‍ എടുത്തത്.

രാധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് കൊണ്ടുപോകും മുന്‍പ് ചെറിയ ഒരു മുറിയിലാണ് കിടത്തിയിരുന്നതെന്നും അവിടേക്ക് ഒരു സ്ത്രീ കയറിപ്പോകുന്നത് കണ്ടിരുന്നുവെന്നും മരിച്ചയാളുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ വിജയലക്ഷ്മി പരസ്പര വിരുദ്ധമായാണ് കാര്യങ്ങ്ങ്ങള്‍ പറഞ്ഞത്. കൂടതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇവരെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook