തൃശൂർ: സ്ത്രീയുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി വനിതാ ദിനം ആഘോഷിക്കില്ലെന്ന് മഞ്ജു വാര്യര്‍. വിമലാ കോളെജിലെ വനിതാ ദിനാഘോഷത്തില്‍ പങ്കെടുക്കവേ കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് മഞ്ജു ഇത് വ്യക്തമാക്കിയത്. ഇനി മുതല്‍ ആര്‍ക്കും വനിതാ ദിന ആശംസകള്‍ നേരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഞ്ജു വാര്യരുടെ പുതിയ സിനിമയായ സൈറാ ബാനുവിന്റെ അണിയറ പ്രവര്‍ത്തകരും മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു.

വനിതാ ദിനം ആചരിക്കുന്നതിന്റെ ആവശ്യമുണ്ടോയെന്ന ചോദ്യത്തിന് എല്ലാ ദിവസങ്ങളും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്ന് പറഞ്ഞ മഞ്ജു അങ്ങനെയൊരു ദിവസം ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

പതിനാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോള്‍ വ്യക്തിപരമായി മാറ്റം ഉണ്ടായിട്ടില്ലെന്നും തന്നെ സിനിമാ ലോകം നല്ല പോലെ സ്വീകരിച്ചുവെന്നും അവര്‍ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. തന്നോടുള്ള സ്‌നേഹം കൂടിയതായിട്ടേ തോന്നിയിട്ടുള്ളൂ. ടെക്‌നിക്കലായുള്ള മാറ്റം എന്താണെന്ന് അന്നും ഇന്നും അറിയില്ല

നൃത്തവും അഭിനയവും പാഷനാണെന്നും പാഷന്‍ നമ്മുടെ തൊഴിലായി സ്വീകരിക്കുമ്പോള്‍ അതിനോടുള്ള ഇഷ്ടം വര്‍ദ്ധിക്കും. ആ തൊഴില്‍ നമ്മള്‍ കൂടുതല്‍ എഫർട്ട് എടുത്ത് ചെയ്യുമെന്നും നൃത്തവും അഭിനിയവും എങ്ങനെ ഒരുമിച്ചു കൊണ്ടു പോകുന്നുവെന്ന ചോദ്യത്തിന് ഉത്തരമായി അവര്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ