scorecardresearch

സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡം വിജയസാധ്യത മാത്രം: മുല്ലപ്പള്ളി രാമചന്ദ്രൻ

author-image
WebDesk
New Update
mullappally, മുല്ലപ്പള്ളി,mullappally ramachandran,മുല്ലപ്പള്ളി രാമചന്ദ്രന്‍ ak antony, congress, cyber attack,

ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന്റെ മാനദണ്ഡം വിജയസാധ്യത മാത്രമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യൂത്ത് കോൺഗ്രസിൽ മികച്ച സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ അവരേയും പരിഗണിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. അനിവാര്യരാണെങ്കിൽ മാത്രം സിറ്റിങ് എംപിമാർ മത്സരിച്ചാൽ മതിയെന്ന യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ പരസ്യ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

എല്ലാ എംപിമാരും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യക്കേസ് പറഞ്ഞത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇടുക്കിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഡീന്‍ കൂര്യാക്കോസ് കൂട്ടിച്ചേർത്തു.

അതേസമയം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടതായി കേരള കോൺഗ്രസ് നേതാവ് കെഎം മാണി അറിയിച്ചു.യുഡിഎഫ് തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിൽ കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Mullappally Ramachandran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: