scorecardresearch

Kerala Local Body Election Result 2025 : കേരളത്തിൽ ഭരണമാറ്റത്തിനുള്ള കാറ്റ്; എല്ലായിടത്തും യുഡിഎഫ് ആധിപത്യം

ഗ്രാമ-നഗര മേഖലകളിൽ എൽഡിഎഫിനേക്കാൾ അധിക സീറ്റുകൾ നേടിയാണ് യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്

ഗ്രാമ-നഗര മേഖലകളിൽ എൽഡിഎഫിനേക്കാൾ അധിക സീറ്റുകൾ നേടിയാണ് യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്

author-image
Lijo T George
New Update
congress1212

Kerala Local Body Election Result 2025 Update

Kerala Local Body Election Result 2025 Updates: കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിലയിരുത്തിയ തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യ മുന്നണിയ്ക്ക് വ്യക്തമായ മേധാവിത്വം. ഗ്രാമ-നഗര മേഖലകളിൽ എൽഡിഎഫിനേക്കാൾ അധിക സീറ്റുകൾ നേടിയാണ് യുഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ചിത്രത്തിൽ പോലുമില്ലാതിരുന്ന ജില്ലകളിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമാണ് ഇക്കുറി നടത്തിയിരിക്കുന്നത്. 

Advertisment

ഗ്രാമീണ മേഖലകളിൽ ഗംഭീര തിരിച്ചുവരവ്

2020ൽ ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 550 ഇടങ്ങളിൽ ഇടതുതേരോട്ടമായിരുന്നു. 342- ഇടങ്ങളിൽ യുഡിഎഫ് അധികാരം നേടിയപ്പോൾ 27 പഞ്ചായത്തുകളിൽ ബിജെപി അധികാരം പിടിച്ചെടുത്തു. ട്വന്റി ട്വന്റി അടക്കമുള്ള മറ്റുള്ളവർ 22 പഞ്ചായത്തുകളിൽ അധികാരത്തിലെത്തിയിരുന്നു.എന്നാൽ 2025-ൽ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവാണ് കാണാനാകുന്നത്. 

Also Read:കേരളത്തിൽ യുഡിഎഫ് തരംഗം; നിലമെച്ചപ്പെടുത്തി എൻഡിഎ, തകർന്നടിഞ്ഞ് എൽഡിഎഫ്

941 പഞ്ചായത്തുകളിൽ ഇക്കുറി 359 ഇടങ്ങളിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടി  അധികാരത്തിലെത്തിയപ്പോൾ എൽഡിഎഫിന് 233 ഇടങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. 300-ഓളം പഞ്ചായത്തുകളിൽ ആർക്കും കൃത്യമായ ഭൂരിപക്ഷം ഇല്ലാത്തവയുണ്ട്. എന്നാൽ അവയിൽ ഭൂരിഭാഗം പഞ്ചായത്തുകളിലും യുഡിഎഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സ്വതന്ത്രരെ കൂട്ടുപിടിച്ച് ഇവിടങ്ങളിൽ യുഡിഎഫ് അധികാരത്തിൽ എത്താനുള്ള സാധ്യത കൂടുതലാണ്. 

ഗ്രാമപഞ്ചായത്തുകളിലെ 17337 സീറ്റുകളിൽ യുഡിഎഫ് 7763 സീറ്റുകൾ നേടി. എൽഡിഎഫിനാകട്ടെ 6440 സീറ്റുകൾ മാത്രമാണ് നേടാനായത്. ബിജെപി 1402 സീറ്റുകൾ നേടിയപ്പോൾ സ്വതന്ത്രരും മറ്റ് പാർട്ടികളും 1289 സീറ്റുകൾ നേടി. 

Also Read:ആലപ്പുഴയിലും കടപുഴകി എൽഡിഎഫ്; നഗരസഭകളിൽ യുഡിഎഫിന് മിന്നും വിജയം

ബ്ലോക്ക് പഞ്ചായത്തിൽ 152 എണ്ണത്തിൽ 75 യുഡിഎഫും 54 എൽഡിഎഫും നേടി. 23 ഇടങ്ങളിൽ ആർക്കും വ്യക്തമായ ലീഡില്ല. 2267 വാർഡുകളിൽ 1231 സീറ്റുകൾ യുഡിഎഫും 936 സീറ്റുകളിൽ എൽഡിഎഫും വിജയിച്ചു. 54 സീറ്റുകൾ ബിജെപി നേടിയപ്പോൾ 47 സീറ്റുകളിൽ സ്വതന്ത്ര്യരും മറ്റ് രാഷ്ട്രീയ പാർട്ടികളും വിജയിച്ചിരുന്നു. 

ജില്ലാ പഞ്ചായത്തിലും ശക്തമായ മുൻതൂക്കമാണ് യുഡിഎഫ് നേടിയിരിക്കുന്നത്. ആകെയുള്ള 346 സീറ്റുകളിൽ 195 എണ്ണം യുഡിഎഫ് നേടിയപ്പോൾ 149 ഇടത്ത് എൽഡിഎഫ് വിജയിച്ചു. ഓരോ സീറ്റുകൾ ബിജെപിയും സ്വതന്ത്രനും കരസ്ഥമാക്കി. 

നഗരങ്ങളിൽ സമഗ്രാധിപത്യം

നഗരസഭകളിൽ വൻ ആധിപത്യമാണ് യുഡിഎഫ് നേടിയത്. 87 നഗരസഭകളിൽ 54 ടത്തും യുഡിഎഫ് വ്ിജയം നേടിയപ്പോൾ കേവലം 28 ഇടങ്ങളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. തൃപ്പുണിത്തറയിൽ ബിജെപി വിജയിച്ചപ്പോൾ പാലക്കാട് പ്രതീക്ഷിച്ച വിജയം നേടാൻ എൻഡിഎയ്ക്ക് സാധിച്ചില്ല. പാലക്കാട് ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിട്ടില്ല. ആകെയുള്ള 3240 സീറ്റുകളിൽ 1457 ഇടങ്ങളിൽ യുഡിഎഫും എൽഡിഎഫ് 1100 സീറ്റുകളിലും വിജയിച്ചു. 324 സീറ്റുകളിൽ ബിജെപിയും 323 ഇടങ്ങളിൽ സ്വതന്ത്ര്യരും മറ്റുള്ളവരും വിജയിച്ചു. 

Also Read:അനന്തപുരിയിൽ ചരിത്രം കുറിച്ച് ബിജെപി; കോൺഗ്രസിനും നേട്ടം, എൽഡിഎഫിന് വൻ തിരിച്ചടി

കോർപ്പറേഷനുകളിലും ഗംഭീര തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്. കണ്ണൂർ കോർപ്പറേഷൻ യുഡിഎഫ് നിലനിർത്തിയപ്പോൾ കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ ഗംഭീര തിരിച്ചുവരവാണ് യുഡിഎഫ് നടത്തിയത്. കൊല്ലം നഗരസഭയിൽ ആകെയുള്ള 56 സീറ്റിൽ 27 സീറ്റുകൾ നേടി യുഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. 29 സീറ്റുകളാണ് കൊല്ലം കോർപ്പറേഷനിൽ ഭരണത്തിലെത്താൻ വേണ്ടത്. വർഷങ്ങൾക്ക് ശേഷമാണ് കൊല്ലം കോർപ്പറേഷനിൽ യുഡിഎഫ് വിജയത്തിലേക്ക് എത്തുന്നത്. 

ആം ആദ്മി, ട്വന്റി 20 ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ല. ട്വന്റി 20യുടെ സിറ്റിംങ് പഞ്ചായത്തായ കുന്നത്തുനാട് നഷ്ടമായപ്പോൾ കിഴക്കമ്പലം നിലനിർത്താനായി. എന്നാൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അവർ അവതരിപ്പിച്ച പരീക്ഷണങ്ങൾ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്. 

Read More:കുന്നത്തുനാട്ടിൽ അടിതെറ്റി ട്വന്റി 20; കിഴക്കമ്പല്ലത്ത് വിജയം

Udf Election Results

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: