Win Win W-591 Lottery Result: വിൻ വിൻ W-591 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം

Win Win W-591 Lottery Result: വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ

kerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍

Win Win W-591 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-591 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വെെകീട്ട് നാല് മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

WW-312252 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.

WN-191518 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.

WN-515321, WO-558228, WP-548020, WR-483408, WS-174771, WT-234170, WU-795727, WV-209003, WW-483537, WX-613587, WY-300542, WZ-278191 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം.

WN 312252, WO 312252, WP 312252, WR 312252, WS 312252, WT 312252, WU 312252, WV 312252, WX 312252, WY 312252, WZ 312252 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-199 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനമായി നടന്നത്. NT-894706 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. NP-129795 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

Read Also: Kerala Xmas New Year Bumper BR 77 Lottery: ആരായിരിക്കും ആ കോടിപതി? ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

NN-459976, NO-166614, NP-689543, NR-463645, NS-156904, NT-174681, NU-344084, NV-588070, NW-879509, NX-679708, NX 679708, NY 480013 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾക്കാണ് മൂന്നാം സമ്മാനം. NN 894706, NO 894706, NP 894706, NR 894706, NS 894706, NU 894706, NV 894706, NW 894706, NX 894706, NY 894706, NZ 894706 എന്നീ നമ്പറുകളിലുള്ള ടിക്കറ്റുകൾ സമാശ്വാസ സമ്മാനത്തിന് അർഹമായി.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 76) ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പ് ഞായറാഴ്ച പൂർത്തിയായി. ഒന്നാം സമ്മാനം NA 399409 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

അടുത്തിടെ ഒരു റെക്കോർഡ് നേട്ടവും വിൻവിൻ ഭാഗ്യക്കുറി സ്വന്തമാക്കിയിരുന്നു. ഇന്ന് നറുക്കെടുക്കുന്ന നറുക്കെടുക്കുന്ന വിന്‍ വിന്‍ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീർത്ത് റെക്കോര്‍ഡ് നേട്ടമാണ് ഭാഗ്യക്കുറി വകുപ്പ് സ്വന്തമാക്കിയത്. നവംബർ 21ന് ഉച്ചയോടെ 1,00,20,000 ടിക്കറ്റുകളാണ് ലോട്ടറി ഓഫീസുകളില്‍നിന്നു വിറ്റത്. പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റ് വില്‍പ്പന ഒരു കോടി കടക്കുന്നത്.

Read more: കൊറോണക്കാലത്ത് കോടിപതിയായി ലോട്ടറി വകുപ്പ്; വിൽപ്പനയിൽ റെക്കോർഡ് നേട്ടം

നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകള്‍ 1.08 കോടി വരെ വിറ്റുപോയിട്ടുണ്ട്. ജനുവരി – ഫെബ്രുവരി കാലത്തായിരുന്നു ഇത്. രാജ്യത്തു തന്നെ ഏതെങ്കിലും സംസ്ഥാന ഭാഗ്യക്കുറി ഈ നേട്ടം തുടരെ കൈവരിച്ചിട്ടുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ലോട്ടറി വകുപ്പ് അവകാശപ്പെടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

പന്ത്രണ്ട് കോടി രൂപ ഒന്നാം സമ്മാനമായി നല്‍കുന്ന ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്. ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ നടന്ന ചടങ്ങി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ അമിത് മീണയാണ് നവംബർ 21ന് ടിക്കറ്റ് പ്രകാശനം ചെയ്തത്. 300 രൂപ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജനുവരി 17നാണ്.

Read more: Kerala Xmas New Year Bumper BR 77 Lottery: ആരായിരിക്കും ആ കോടിപതി? ക്രിസ്മസ്-പുതുവത്സര ബംപര്‍ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Win win w 591 lottery result

Next Story
തമിഴ്‌നാട് തീരത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതKerala news, Kerala news live, Malayalam news updates, weather, crime, traffic, train, airport, കാലാവസ്ഥ, ക്രൈം, ട്രെയിൻ, കനത്ത മഴയ്ക്ക് സാധ്യത, yellow alert, യെല്ലോ അലേർട്ട്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com