Win Win W-586 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-585 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. ഉച്ച കഴിഞ്ഞ് മൂന്നിനായിരുന്നു നറുക്കെടുപ്പ്. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralalotteries.com) ലഭ്യമാണ്.

WM-246187 എന്ന നമ്പറാണ് ഒന്നാം സമ്മാനത്തിനു അർഹമായ നമ്പർ. WL-583055 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. WA-213780, WB 166516, WC 218401, WD 100605, WE 354109, WF 398979, WG-624613, WH-376337, WJ-335268, WK-373237, WL-265480, WM-297562 എന്നീ നമ്പറുകൾ മൂന്നാം സമ്മാനത്തിനും അർഹമായി.

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.

Read More: Kerala Nirmal Lottery NR-194 Result: നിർമൽ NR-194 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മൂവാറ്റുപുഴയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR-194 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഏറ്റവും ഒടുവിലായി പൂർത്തിയായത്. ഒക്ടോബർ 16നായിരുന്നു നറുക്കെടുപ്പ്. NB-309864 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. മൂവാറ്റുപ്പുഴയിൽ വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനത്തിനു അർഹമായ ടിക്കറ്റ് നമ്പർ NJ-250618 ആണ്. 40 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും.

അതേസമയം, ഒക്ടോബർ 24, 31 തീയതികളിൽ നിശ്ചയിച്ചിരുന്ന കാരുണ്യ KR- 469, 470, 471 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് റദ്ദാക്കി. 24ന് കാരുണ്യ KR- 470, 31ന് കാരുണ്യ KR- 471 എന്നിങ്ങനെയായിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. മൂന്ന്,10 തീയതികളിൽ കാരുണ്യ നറുക്കെടുത്തിരുന്നു. ഒക്ടോബർ 17ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പും റദ്ദാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook