Win Win W-576 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-576 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. പാലക്കാട് ജില്ലയിൽ വിറ്റ WK 281716 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് കോട്ടയം ജില്ലയിൽ വിറ്റ WH 194184 എന്ന ടിക്കറ്റ് നമ്പരിനാണ്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. മൂന്ന് മണി മുതൽ ഫലം ലൈവായി. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങി.

വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 75 ലക്ഷം രൂപ. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടണം.

Read More: Kerala Karunya Lottery KR 459 Result: കാരുണ്യ KR 459 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 459 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് അവസാനം പൂർത്തിയായത്.ഒന്നാം സമ്മാനം തിരുവനന്തപുരം ജില്ലയിൽ വിറ്റ ടിക്കറ്റിന്. KV 252598 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 8000000/- രൂപ ലഭിച്ചത്. രണ്ടാം സമ്മാനം കാസർഗോഡ് ജില്ലയിൽ വിറ്റ KP 593544 എന്ന നമ്പരിലുള്ള ടിക്കറ്റും സ്വന്തമാക്കി. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

Read More: Kerala Monsoon Bumper Lottery 2020: ഭാഗ്യം കാത്ത്, മൺസൂൺ ബംപർ ലോട്ടറി നറുക്കെടുപ്പ് ഓഗസ്റ്റ് നാലിന്

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook