Win Win W-553 Lottery Result @keralalotteries.com: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-553 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കൊല്ലം ജില്ലയിൽ വിറ്റ WN 684973 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ WN 292990 എന്ന ടിക്കറ്റ്് നമ്പരിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Read More: Kerala Lottery Sthree Sakthi SS-198 Result: സ്ത്രീ ശക്തി SS-198 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

Win Win W-553 Lottery Result, kerala lottery, ie malayalam

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം രൂപയും രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-431 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഞായറാഴ്ച പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ RC 798635 എന്ന ടിക്കറ്റ് നമ്പരിനു ലഭിച്ചു. രണ്ടാം സമ്മാനം ഇടുക്കി ജില്ലയിൽ വിറ്റ RA 262411 എന്ന ടിക്കറ്റ് നമ്പരിനും മൂന്നാം സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ RE 510974 എന്ന ടിക്കറ്റ് നമ്പരിനും ലഭിച്ചു. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Read More: Pournami Lottery RN-431 Result: പൗര്‍ണമി RN-431 ലോട്ടറി, ഒന്നാം സമ്മാനം കോഴിക്കോട് ജില്ലയിൽ വിറ്റ ടിക്കറ്റിന്

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്തുമസ്-പുതുവത്സര ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫെബ്രുവരി 10ന് നടന്നു. ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത് കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ്. ബി.ആര്‍. 71-ാമത് നറുക്കെടുപ്പില്‍ കൂത്തുമ്പ് പയ്യന്‍ ലോട്ടറി ജനുവരിയില്‍ വില്പപന നടത്തിയ ST 269609 എന്ന ടിക്കറ്റെടുത്ത രാജനാണ് ഭാഗ്യശാലി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook