Win Win W-521 Lottery Result @keralalotteryresult.net: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-521 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് പൂർത്തിയായി. WY 864725 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് WT 119562 എന്ന ടിക്കറ്റ് നമ്പറിനാണ്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിച്ചത്. സമ്മാനാർഹർ ടിക്കറ്റ് നമ്പർ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഫലവുമായി ഒത്തുനോക്കേണ്ടതാണ്.

Read More: Sthree Sakthi SS-166 Lottery Result: സ്ത്രീ ശക്തി SS-166 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-400 ലോട്ടറിയുടെ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. തൃശൂർ ജില്ലയിൽ വിറ്റ RN 272025 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം. RW 759685 , RZ 768669 എന്നീ നമ്പരുകൾ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾക്കും അർഹരായി. പൗര്‍ണമി ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. 70 ലക്ഷമാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷമാണ് രണ്ടാം സമ്മാനം. രണ്ട് ലക്ഷമാണ് മൂന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8,000 രൂപ ലഭിക്കും.

Read More: Pournami Lottery RN-400 Result Today: പൗര്‍ണമി RN-400 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി; ഒന്നാം സമ്മാനം തൃശൂരിൽ

5000 രൂപയില്‍ താഴെ സമ്മാനം ലഭിച്ചവര്‍, തുക കൈപ്പറ്റുന്നതിനായി ടിക്കറ്റുമായി കേരളത്തിലെ ഏതെങ്കിലും ലോട്ടറി കടകളെ സമീപിക്കണം. 5000ത്തിനു മുകളിലാണ് സമ്മാനമെങ്കില്‍ ടിക്കറ്റും തിരിച്ചറിയല്‍ രേഖകളുമായി ഏതെങ്കിലും ബാങ്കിലോ ഗവണ്‍മെന്റ് ലോട്ടറി ഓഫീസിലോ എത്തണമെന്ന് നിർദ്ദേശിക്കുന്നു. നിരവധി സുരക്ഷ സംവിധാനങ്ങളുള്ള ടിക്കറ്റിന് കേടുപാടുകൾ സംഭവിച്ചാൽ അവകാശമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് തന്നെ ലോട്ടറി ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയാണ് മൺസൂൺ ബംപർ BR 68. ടിക്കറ്റിന്റെ വിൽപന ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 200 രൂപയാണ് ടിക്കറ്റ് വില. ഈ മാസം 18 ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ചാണ് നറുക്കെടുപ്പ്. 2 മണി മുതൽ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നറുക്കെടുപ്പ് ലൈവായി ലഭിക്കും.

Read More: Monsoon Bumper Lottery 2019: ഭാഗ്യവാനോ ഭാഗ്യവതിയോ? കോടിപതിയെ കാത്ത് മൺസൂൺ ബംപർ, ഫലം ജൂലൈ 18 ന്

മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 5 കോടിയാണ്. രണ്ടാം സമ്മാനം 5 പേർക്ക് 10 ലക്ഷം രൂപ വീതമാണ്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും നാലാം സമ്മാനം 1 ലക്ഷം വീതം 45 പേർക്ക് വരെ കിട്ടും. അഞ്ചാം സമ്മാനം 5,000 രൂപ വീതം 1,3500 പേർക്ക് ലഭിക്കും. ആറാം സമ്മാനം 2,000 രൂപ വീതം 1,3500 പേർക്കും ഏഴാം സമ്മാനം 1,000 രൂപ വീതം 45,000 പേർക്കും എട്ടാം സമ്മാനം 500 രൂപ വീതം 45,000 പേർക്കും കിട്ടും. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപയാണ്.

MA, MB, MC, MD, ME എന്നീ 5 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് പുറത്തിറക്കിയിട്ടുളളത്.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.