Win Win W-519 Lottery Result @keralalotteryresult.net: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-519 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം WO 588442 (എറണാകുളം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം WN 357932 (ഇടുക്കി) ടിക്കറ്റിന് ലഭിച്ചു. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Win Win W-519 Lottery Result, kerala lottery, ie malayalam

വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 65 ലക്ഷം, രണ്ടാം സമ്മാനം 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. സമാശ്വാസ സമ്മാനമായി 8,000 രൂപയുമുണ്ട്. വിൻ വിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 30 രൂപയാണ്.

Kerala Lottery Sthree Sakthi SS-164 Result Today: സ്ത്രീ ശക്തി SS-164 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി RN-398 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ (ജൂൺ 30) നടത്തിയിരുന്നു. ഒന്നാം സമ്മാനം തൃശൂർ ജില്ലയിൽ വിറ്റ RZ 533660 എന്ന ടിക്കറ്റിന്. രണ്ടാം സമ്മാനം കണ്ണൂർ ജില്ലയിൽ വിറ്റ RO 153984 എന്ന നമ്പരും മൂന്നാം സമ്മാനം എറണാകുളം ജില്ലയിൽ വിറ്റ RV 716983 എന്ന നമ്പരും സ്വന്തമാക്കി.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറി KR 402 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നലെ (ജൂൺ 29) പൂർത്തിയായിരുന്നു. ഒന്നാം സമ്മാനം KB 442542 (ആലപ്പുഴ) എന്ന ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം ലഭിച്ചത് കോട്ടയത്ത് നിന്നെടുത്ത KJ 153970 എന്ന ടിക്കറ്റ് നമ്പരിനാണ്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-127 ഭാഗ്യക്കുറിയുടെ ഫലം കഴിഞ്ഞ ദിവസം (ജൂൺ 28) പ്രഖ്യാപിച്ചിരുന്നു. ഒന്നാം സമ്മാനം NW 732479 (കണ്ണൂർ) ടിക്കറ്റിന് ലഭിച്ചു. രണ്ടാം സമ്മാനം NP 731910 (കണ്ണൂർ) എന്ന ടിക്കറ്റിനാണ്. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.