Win Win W-487 Lottery Result: തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-487 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം ടിക്കറ്റ് നമ്പർ WS170488ന് ലഭിച്ചു. രണ്ടാം സമ്മാനം ടിക്കറ്റ് നമ്പർ WV199509ന് ലഭിച്ചു.

ഒന്നാം സമ്മാനം 65 ലക്ഷം രൂപ, രണ്ടാം സമ്മാനം​ 10 ലക്ഷം രൂപ, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ. സമാശ്വാസ തുക 8,000 രൂപയാണ്.

30 രൂപയാണ് വിൻ വിൻ ടിക്കറ്റിന്റെ വില. 5000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

നവരാത്രി സ്‌പെഷ്യല്‍ ബംബര്‍ ടിക്കറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 15 മുതലാണ് ഇവയുടെ വില്‍പന തുടങ്ങിയത്. പൂജ ബംബര്‍ 2018 ന്റെ ഫലം നവംബര്‍ 30 ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാലു കോടി രൂപയാണ് പൂജ ബംബറിന്റെ ഒന്നാം സമ്മാനം. 150 രൂപയാണ് ടിക്കറ്റ് വില. ലോട്ടറി ഏജന്‍സികളില്‍നിന്നും ടിക്കറ്റ് വാങ്ങാം.

ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.