scorecardresearch

വിധി വന്നു. സഭാതർക്കത്തിന് വിരാമമാവുമോ?

കോടതി വിധി വന്നെങ്കിലും യാക്കോബായ സഭയ്ക്കു കീഴിലുള്ള പളളികളുടെ ഭരണവും നിയന്ത്രണവും അതാതു പള്ളിക്കമ്മിറ്റികള്‍ക്കായതിനാല്‍ ഈ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കാന്‍ പളളികമ്മിറ്റികളും വിശ്വാസികളും തയാറാകുമോ? കോടതിവിധി യാക്കോബായ-ഓര്‍ത്തഡോകസ് തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവുകളുണ്ടാക്കുമോ?

കോടതി വിധി വന്നെങ്കിലും യാക്കോബായ സഭയ്ക്കു കീഴിലുള്ള പളളികളുടെ ഭരണവും നിയന്ത്രണവും അതാതു പള്ളിക്കമ്മിറ്റികള്‍ക്കായതിനാല്‍ ഈ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കാന്‍ പളളികമ്മിറ്റികളും വിശ്വാസികളും തയാറാകുമോ? കോടതിവിധി യാക്കോബായ-ഓര്‍ത്തഡോകസ് തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവുകളുണ്ടാക്കുമോ?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kolancheri church, orthodox, jacobite,

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്കു കീഴിലുള്ള പളളികൾ ഭരിക്കേണ്ടത് 1934-ലെ ഓര്‍ത്തഡോക്‌സ് സഭാ ഭരണഘടന അനുസരിച്ചാണെന്ന സുപ്രീം കോടതിവിധി യാക്കോബായ സഭയെ എത്തിച്ചിരിക്കുന്നത് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. യാക്കോബായ -ഓര്‍ത്തഡോക്‌സ് സഭകള്‍ എക്കാലവും പോരടിച്ചുകൊണ്ടിരുന്നത് കോലഞ്ചേരി പളളിയുടെ  പേരിലായിരുന്നു. ആ പളളിതന്നെ യാക്കോബായ സഭയ്ക്കു നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ചുരുക്കത്തില്‍ സുപ്രീം കോടതി വിധിയോടെ ഒരു ഇടവേളയ്ക്കു ശേഷം സഭാ തര്‍ക്കത്തിന് വിരാമമാവുമോ അതോ വീണ്ടും വിവാദങ്ങളുടെ തെരുവിലിറങ്ങുമോ എന്നതാണ് ഇരു സഭാ വിശ്വാസികളുടെയും ഉളളിലുയരുന്ന ചോദ്യം.

Advertisment

1934 ലെ സഭാ ഭരണഘടനയാണ് ബാധകമെന്നു സുപ്രീം കോടതി വിധിച്ചതോടെ യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളും വിട്ടുകൊടുക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് കരുതുന്നവരുണ്ട്. കോലഞ്ചേരി പളളിക്കേസിലാണ് വിധിയെങ്കിലും തര്‍ക്കമുള്ള മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്, വരിക്കോലി സെന്റ് മേരീസ്, നെച്ചൂര്‍ എന്നീ പളളികള്‍ക്കും വിധി ബാധകമാകുമെന്ന് അവർ പറയുന്നു. പുതിയ വിധിയനുസരിച്ച് കോലഞ്ചേരി ഉള്‍പ്പടെയുള്ള പളളികളില്‍ നിന്നുള്ള അവകാശവാദം ഉന്നയിക്കല്‍ നിര്‍ത്തി ഇവയെല്ലാം യാക്കോബായ വിഭാഗം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കേണ്ടി വരുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. തര്‍ക്കം നിലനിന്ന പളളികളില്‍ കേസ് തീര്‍പ്പാകുംവരെ ആരാധന നടത്താന്‍ സുപ്രീം കോടതി ഇരുവിഭാഗത്തിനും അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ ജയിച്ചതോടെ തര്‍ക്കമുള്ള പളളികളില്‍ ഇനി ആരാധന തുടരാന്‍ യാക്കോബായ വിഭാഗത്തെ ഓര്‍ത്തഡോകസ് വിഭാഗം അനുവദിക്കുമോയെന്നതാണ് ഇവിടെ ഉയരുന്ന വിഷയം. അതേസമയം ഇതു വിശ്വാസത്തിന്റെയും ആരാധനയുടെയും പ്രശ്‌നമായതുകൊണ്ടുതന്നെ സര്‍ക്കാരിന് എത്രത്തോളം ഇടപടലുകള്‍ നടത്താന്‍ കഴിയുമെന്ന എന്ന ആശങ്കയുമുണ്ട്.

കോടതി വിധി വന്നെങ്കിലും യാക്കോബായ സഭയ്ക്കു കീഴിലുള്ള പളളികളുടെ ഭരണവും നിയന്ത്രണവും അതാതു പളളിക്കമ്മിറ്റികള്‍ക്കായതിനാല്‍ ഈ പളളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു വിട്ടുകൊടുക്കാന്‍ പളളികമ്മിറ്റികളും വിശ്വാസികളും തയാറാകുമോയെന്ന വിഷയവും ഉയരുന്നുണ്ട്. പുതിയ കോടതിവിധി യാക്കോബായ-ഓര്‍ത്തഡോകസ് സഭാ തര്‍ക്കത്തില്‍ പുതിയ വഴിത്തിരിവുകളുണ്ടാക്കുമെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

യാക്കോബായ സഭയെ സംബന്ധിച്ചിടത്തോളം കോടതിയില്‍ നിന്നു തിരിച്ചടി നേരിടുന്നത് ഇത് ആദ്യ സംഭവമൊന്നുമല്ല. 1958-ലും 1995ലും ഇതിനു മുന്‍പു കോടതി വിധികള്‍ യാക്കോബായസഭയുടെ ആവശ്യത്തിന് എതിരായിരുന്നു. രണ്ടു വിധികളിലും കോടതി ഉയര്‍ത്തിക്കാട്ടിയത് 1934-ലെ മലങ്കര ഓര്‍ത്തഡോകസ് സഭയിലെ ഭരണഘടന തന്നെയായിരുന്നു. അതേസമയം 2002-ലെ ഭരണഘടന അനുസരിച്ച് മുന്‍പോട്ടുപോയിരുന്ന യാക്കോബായ സഭയില്‍ പുതിയ കോടതി വിധി നിരവധി മാറ്റങ്ങളുണ്ടാക്കുമെന്നുറപ്പാണ്. അഞ്ചു വര്‍ഷം കൂടുമ്പോള്‍ സഭാ സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കേണ്ടതുണ്ട്. എന്നാല്‍ പുതിയ കോടതി വിധിയോടെ 2002-ലെ ഭരണഘടന തന്നെ അസാധുവായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്നു സഭയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ പരിഗണിച്ച് സഭാ തലവനായ പാര്‍ത്രിയാര്‍ക്കീസ് ബാവ വിഷയത്തില്‍ ഇടപെടുമെന്നും നിലവിലെ സാഹചര്യത്തില്‍ സഭ ഏതു രീതിയിലാണ് മുന്നോട്ടു പോകേണ്ടതെന്നുമുള്ള നിര്‍ദേശങ്ങള്‍ നല്‍കുമെന്നുമാണ് സഭയുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

Advertisment

കഴിഞ്ഞ കുറേക്കാലമായി ഉൾപ്രശ്നങ്ങൾ​ മൂലം ഉലഞ്ഞിരുന്ന യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാക്കാന്‍ പുതിയ കോടതി വിധി ഉപകരിക്കുമെന്നും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്. പൊതുവായി ഉണ്ടായ പ്രതിസന്ധിയെ നേരിടാന്‍ എല്ലാവരും ഒരുമിക്കണമെന്ന ആലോചനയില്‍ നിന്നാണിത്.

നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെട്ട് യാക്കോബായ-ഓര്‍ത്തഡോക്‌സ് തര്‍ക്കം ഒരു ക്രമസമാധാന പ്രശ്‌നമായി മാറാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്ന് യാക്കോബായസഭയിലെ മുതിര്‍ന്ന വൈദികനും മുന്‍ മുഖ്യ വക്താവുമായ ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ ഐഇ മലയാളത്തോടു പറഞ്ഞു

jacobite, orthodox, kolancheri church ഫാ. വർഗീസ് കല്ലാപ്പാറ

സുപ്രീം കോടതിവിധി പൂര്‍ണമായി അംഗീകരിക്കുമ്പോള്‍ തന്നെ ആരാധനന മുടങ്ങാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുമുള്ള ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ ഏര്‍പ്പെടുത്തണം. നിലവിലുള്ള മലങ്കര സഭാ ഭരണ സമിതിയുടെ കാലാവധി തീര്‍ന്നതായതിനാല്‍ തന്നെ ഈ വിഷയത്തില്‍ പാര്‍ത്രിയാര്‍ക്കീസ് ബാവ കൂടുതല്‍ ശ്രദ്ധ ചെലുത്തി പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുമെന്നാണ് പ്രതീക്ഷ. യാക്കോബായ സഭ കാലങ്ങളായി ഇതിലും വലിയ സഹനങ്ങള്‍ അനുഭവിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സാഹചര്യത്തെയും മറികടക്കാന്‍ സഭയ്ക്കു കഴിയുമെന്നുറപ്പാണ്. എല്‍ഡിഎഫ് ഭരണകാലത്തേക്കാള്‍ കൂടുതല്‍ പീഡനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നു യാക്കോബായ സഭയ്ക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളത് യുഡിഎഫ് ഭരണകാലത്താണ്. ഇപ്പോഴത്തെ സവിശേഷമായ കഷ്ടത നിറഞ്ഞ സാഹചര്യത്തിലും യാക്കോബായ സഭയ്ക്കു പ്രതിസന്ധികളില്‍ നിന്നു കരകയറി മുന്നേറാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഫാദര്‍ വര്‍ഗീസ് കല്ലാപ്പാറ പറയുന്നു.

അതേസമയം കാലങ്ങളായി തങ്ങള്‍ ഉയര്‍ത്തിയിരുന്ന വിഷയങ്ങള്‍ക്കു ലഭിച്ച അംഗീകാരമാണ് പുതിയ കോടതി വിധിയെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം അവകാശപ്പെടുന്നത്. 1934- ഭരണഘടന പ്രകാരമാണ് സഭാ ഭരണവും പളളികളുടെ ഭരണവും കൈയാളേണ്ടതെന്ന വാദമാണ് എക്കാലവും തങ്ങള്‍ ഉയര്‍ത്തുന്നതെന്നും ഈ വാദത്തിനു ലഭിച്ച അംഗീകാരമാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധിയെന്നുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്.

യാക്കോബായ സഭയിലാകട്ടെ ശ്രേഷ്ട കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമനെ സംബന്ധിച്ചിടത്തോളവും വലിയ വെല്ലുവിളിയാണ് പുതിയ കോടതി വിധി ഉണ്ടാക്കുക.യാക്കോബായ സഭയുടെ ഭരണഘടന തന്നെ ഇല്ലാതായതോടെ സഭാ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ ഇനി പാര്‍ത്രിയാര്‍ക്കീസ് ബാവയ്ക്കു കഴിയും. പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നൂറോളം പളളികളാണ് യാക്കോബായ സഭയ്ക്കു കേരളത്തിലെമ്പാടുമായുള്ളത്. ആകെയുളള 32 മെത്രാപ്പോലീത്തമാരില്‍ 18 പേര്‍ കാതോലിക്കാ ബാവയുടെ കീഴിലുള്ളവരും 14 പേര്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളവരുമാണ്.

Jacobite Syrian Church Malankara Orthodox Church Syriac Orthodox Church

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: