/indian-express-malayalam/media/media_files/uploads/2017/07/pinarayi-1.jpg)
തിരുവനന്തപുരം: ശബരിമലയില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനായി എന്നും നില കൊള്ളുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും പുരുഷന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമാണെങ്കില്‍ അത് ഇനിയും തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിധേയരായ പഞ്ച പുച്ഛമടക്കി നില്‍ക്കുന്നവരെയാണ് തനിക്ക് ധാര്‍ഷ്ട്യമാണെന്ന് ആരോപിക്കുന്നവര്‍ക്ക് ആവശ്യം. എന്നാല്‍ താന്‍ അതിന് നില്‍ക്കില്ല. വര്‍ഗ്ഗീയതയ്‌ക്കെതിരായ പ്രതിരോധത്തില്‍ മുന്നില്‍ നില്‍ക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.
ശബരിമലയില്‍ കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് എത്തിയവര്‍ക്ക് സംരക്ഷണം നല്‍കി. നിയമവാഴ്ച നിലനില്‍ക്കുന്നിടത്ത് ഈ നിലപാടേ സ്വീകരിക്കാനാവൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ദര്‍ശനത്തിന് എത്തുന്നവരെ തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകില്ലേയെന്നും പിണറായി ചോദിച്ചു.
അതേസമയം, തിരഞ്ഞെടുപ്പിലെ തിരിച്ചടി താല്‍്ക്കാലികമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പില്‍ തോറ്റുവെന്നത് സത്യമാണ്. എന്നാല്‍ ഈ വിജയത്തില്‍ മതി മറന്ന് ആഹ്ലാദിക്കേണ്ട. മതി മറന്ന് ആഹ്ലാദിക്കാനുള്ള സാഹചര്യം യുഡിഎഫിനുണ്ടോയെന്ന് അവര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.