നാടിനെ പിന്നോട്ട് നടത്താനുള്ള ശ്രമം കേരളത്തില്‍ നടക്കില്ല; പിണറായി വിജയന്‍

നമ്മുടെ നാടിനു വന്ന മാറ്റം ഉള്‍ക്കൊള്ളണം. ഇതിനെ തിരിച്ചുനടത്താന്‍ ശ്രമിക്കുന്നവരെ കാണണം. കേരളത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും നടക്കില്ല

pirnarayi ijayan, cpm, bjp, congress,

പാലക്കാട്: കേരളത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ തകര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെ മറികടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാര്‍ക്ക് കേന്ദ്രം വിദേശ യാത്രാനുമതി നിഷേധിച്ചതിനെതിരേയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിമാര്‍ വിദേശയാത്രയ്ക്ക് അനുമതി നേടിയത്. പ്രധാനമന്ത്രിയോട് നേരില്‍ സംസാരിച്ച ശേഷമാണ് അപേക്ഷ നല്‍കിയത്. പക്ഷെ നിങ്ങള്‍ അങ്ങനെ കേരളത്തെ പുനര്‍നിര്‍മിക്കണ്ട എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘കേരളത്തെ പഴയ കാലത്തിലേക്കു തിരികെ കൊണ്ടുപോകാനാണു ചിലര്‍ നോക്കുന്നതെന്നും മുഖ്യമന്ത്രി. അനാചാരങ്ങളുടെ പഴയ കാലമൊക്കെ ഇപ്പോള്‍ മാറിയിട്ടുണ്ട്. പക്ഷേ അതുമായി പൊരുത്തപ്പെടാന്‍ ചിലര്‍ തയാറാകുന്നില്ല. നമ്മുടെ നാടിനു വന്ന മാറ്റം ഉള്‍ക്കൊള്ളണം. ഇതിനെ തിരിച്ചുനടത്താന്‍ ശ്രമിക്കുന്നവരെ കാണണം. കേരളത്തില്‍ ഇക്കാര്യങ്ങള്‍ ഒന്നും നടക്കില്ല. കേരളം അവരെ ജാഗ്രതയോടെ വേണം കാണാന്‍’ മുഖ്യമന്ത്രി പറഞ്ഞു.

നിരവധി പ്രക്ഷോഭങ്ങളാണു നാടിനെ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ശ്രീനാരായണ ഗുരു ആദ്യം നടത്തിയ ഒരു ആചാര ലംഘനമുണ്ട്. അരുവിപ്പുറത്ത് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയത് അങ്ങനെയാണ്. ബ്രാഹ്മണ്യം അക്കാലത്തു വളരെയേറെ കോപിച്ചിരുന്നു. സംസ്ഥാനത്തു നടന്ന നവോത്ഥാന പോരാട്ടങ്ങളില്‍ ദേശീയ പ്രസ്ഥാനത്തിനും ഇടതുപക്ഷത്തിനും വലിയ പങ്കുണ്ട്. സമൂഹത്തെ ഇന്നു പിറകോട്ടു വലിക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അച്ഛനെ തൊടാന്‍ സാധിക്കാത്ത നായര്‍ കുട്ടികള്‍ ഇവിടെയുണ്ടായിരുന്നു. നമ്പൂതിരി വിഭാഗത്തിലുള്ളവര്‍ നായര്‍ സ്ത്രീയുമായി സംബന്ധം നടത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്. ഇക്കാര്യമെല്ലാം കേരളത്തില്‍ മാറിയിട്ടുണ്ട്. ശാസ്ത്രീയ ചിന്തകള്‍ വളര്‍ത്തുകയാണ് വേണ്ടത്. പുരോഗമനപരമായി നാടിനെ മുന്നോട്ടുനയിക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Will not let anyone distroy kerala says pinarayi vijayan

Next Story
രാഹുല്‍ ഈശ്വര്‍ തന്ത്രി കുടുംബത്തിലെ അംഗമല്ല; രാഹുലിനെ തള്ളിപ്പറഞ്ഞ് താഴ്മണ്‍ തന്ത്രി കുടുംബംrahul easwer ,arrest, palakkad രാഹുൽ ഈശ്വർ, അറസ്റ്റ്, പൊലീസ്, പാലക്കാട് , sabarimala, kerala police, ranni court, palakkad police,indianexpress, ശബരിമല. റാന്നി കോടതി, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X