തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിനുള്ളില്‍ സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുവനന്തപുരം എംപി ശശി തരൂര്‍ മലബാര്‍ മേഖലകളില്‍ വിവിധ വിഭാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് സതീശന്റെ പ്രസ്താവന.
”പാര്‍ട്ടക്കകത്ത് എല്ലാ നേതാക്കള്‍ക്കും കൃത്യമായ ഇടമുണ്ട്. ഇനി ഒരു വിഭാഗിയതയ്ക്ക് കൂടി കോണ്‍ഗ്രസിന് ബാല്യമില്ല. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്,” സതീശന്‍ വ്യക്തമാക്കി.
അതേസമയം, തരൂരിന്റെ മലപ്പുറം സന്ദര്‍ശനം പുരോഗമിക്കുകയാണ്. രാവിലെ പാലക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ടു. പാണക്കാടെത്തിയതില്‍ അസാധാരണത്വം കാണേണ്ടതില്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം പാണാക്കാട്ടും വരാറുണ്ട്. പൊതുരാഷ്ട്രീയ കാര്യങ്ങളാണ് ലീഗുമായി സംസാരിച്ചതെന്നും തരൂര്‍ അറിയിച്ചു.
“കോണ്‍ഗ്രസിനുള്ളില്‍ ഇനിയൊരു ഗ്രൂപ്പുണ്ടാക്കാനുള്ള താത്പര്യമോ ലക്ഷ്യമോ തനിക്കില്ലെന്നും തരൂര്‍ വ്യക്തമാക്കി. എ, ഐ ഗ്രൂപ്പുകളുള്ള ഒരു പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണ്. യുണൈറ്റഡ് കോണ്‍ഗ്രസാണ്. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നത്,” തരൂര്‍ കൂട്ടിച്ചേര്‍ത്തു.
തരൂര്‍ കേവലം ഒരു മണ്ഡലത്തില്‍ മാത്രം ഒതുങ്ങുന്ന നേതാവല്ലെന്നും സംസ്ഥാന രാഷ്ട്രിയത്തില്‍ ക്യത്യമായ ഇടമുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു. “സംസ്ഥാന രാഷ്ട്രിയത്തില്‍ തരൂര്‍ സജീവമാണ്. സംസ്ഥാനത്തെങ്ങും അദ്ദേഹത്തിന് പ്രസക്തിയുണ്ട്. പാണാക്കാട് കുടുംബവുമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്,” സദിഖ് അലി പറഞ്ഞു.