തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് ചുമത്തിയ അധിക സെസില്‍ ഇളവുണ്ടാകുമൊ എന്ന് ഇന്നറിയാം. ബജറ്റ് ചര്‍ച്ചയ്ക്ക് ശേഷം ഇളവുണ്ടെങ്കില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിക്കും. സെസില്‍ ഒരു രൂപ കുറയ്ക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
ഭൂമിയുടെ ന്യായവില 20 ശതമാനമായി കൂട്ടിയതും കുറയ്ക്കാനുള്ള സാധ്യതയുണ്ട്. 10 ശതമാനം കുറച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. നികുതി വര്‍ധനവില്‍ സംസ്ഥനത്തുടനീളം രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നത്. ബജറ്റ് പ്രഖ്യാപിച്ച നാള്‍ മുതല്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
എന്നാല്‍ നികുതി വര്‍ധനവിനെതിരെ പ്രതിഷേധം കടുത്തതല്ല എന്ന വിലയിരുത്തലും സര്‍ക്കാരിനുണ്ട്. സെസ് കുറച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രഖ്യാപനം.
പ്രതിപക്ഷ എംഎല്‍എമാരായ ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, നജീബ് കാന്തപുരം, സി ആര്‍ മഹേഷ് എന്നിവര്‍ നിയമസഭയുടെ പുറത്തു നടത്തുന്ന സത്യാഗ്രഹം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. മഹിളാ കോണ്‍ഗ്രസിന്റെ നിയമസഭ മാര്‍ച്ചും ഇന്നുണ്ടാകുമെന്നാണ് വിവരം.