scorecardresearch

കേരളത്തിലെ സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കേരളത്തിലെ ഭീകരത ചുവപ്പോ കാവിയോ ?

ന്യൂഡൽഹി: കേരളത്തിലെ സിപിഎം പ്രവർത്തകരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ. ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറിയും മുൻ ലോക്‌സഭാ എംപിയുമാണ് സരോജ് പാണ്ഡെ. സിപിഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷ യാത്ര നടത്തുന്നതെന്നും വൈകാതെ സിപിഎം പ്രവർത്തകരുടെ വീടുകളിൽ കയറി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

Advertisment

കേരളത്തിലെ ഇടത് സർക്കാർ ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണമെന്നും ഇല്ലെങ്കിൽ സർക്കാരിനെ പിരിച്ചുവിടുമെന്നും മുൻ ദേശീയ മഹിള മോർച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും, ബംഗാളും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകി.

കുംഹാരിയിൽ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ജനാധിപത്യത്തെ കൊല്ലുന്ന കേരള സർക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കുമെന്ന് അവർ തുറന്നടിച്ചു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്രെ ഭാവി മാറ്റിയെഴുതുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.

Bjp Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: